Connect with us

Kannur

സമസ്‌ത കണ്ണൂർ ജില്ലാ സെക്രട്ടറി കെ എം അബ്ദുല്ല കുട്ടി ബാഖവി കൊട്ടപ്പൊയിൽ നിര്യാതനായി

മയ്യിത്ത് നിസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.

Published

|

Last Updated

കണ്ണൂർ | സമസ്‌ത കണ്ണൂർ ജില്ലാ സെക്രട്ടറിയും ജില്ലയിലെ സുന്നി സംഘടന നേതൃ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കെ എം അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി (50) നിര്യാതനായി. എസ് വൈ എസ് കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റാണ്. കേരളാ മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം, കൊട്ടപ്പൊയിൽ മഹല്ല്‌ പ്രസിഡന്റ്‌, അൽ അബ്‌റാർ വൈസ് പ്രസിഡന്റ്‌, കാസർഗോഡ് ജാമിഅഃ സഅദിയ അൽ മഖർ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

കണ്ണൂർ കാൽടെക്സ് ജംഗ് ഷനിലെ അബ്റാർ ജുമുഅ മസ്ജിദ് ഖത്തീബായി സേവനം ചെയ്തിരുന്നു. കണ്ണൂർ കാംമ്പസാർ ജുമാ മസ്ജിദ്, ചൊവ്വ ജുമാ മസ്ജിദ്, കൊല്ലത്തിറക്കൽ ജുമുഅ മസ്ജിദ് എന്നിവിടങ്ങളിൽ മുദരിസായും സേവനം ചെയ്തിട്ടുണ്ട്.

ഭാര്യ: കൂത്തു പറമ്പ് സ്വദേശി മറിയം. മക്കൾ: അദ്നാൻ, ഫാത്തിമ, നാജിയ, മുഹമ്മദ്‌.

മയ്യിത്ത് നിസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.