samastha scholars meet
സമസ്ത മലപ്പുറം ജില്ലാ പണ്ഡിത സമ്മേളനം വ്യാഴാഴ്ച
രണ്ട് കേന്ദ്രങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 5,000 പണ്ഡിതര്‍ സംബന്ധിക്കും.
മലപ്പുറം | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ പണ്ഡിത സമ്മേളനം വ്യാഴാഴ്ച. രണ്ട് കേന്ദ്രങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 5,000 പണ്ഡിതര്‍ സംബന്ധിക്കും. രാവിലെ 10ന് മലപ്പുറം മഅ്ദിന്‍ കാമ്പസില്‍ നടക്കുന്ന പരിപാടി സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
നവകാലത്തെ പണ്ഡിത ദൗത്യങ്ങള്‍ എന്ന വിഷയത്തില്‍ സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്മാന്‍ സഖാഫി ക്ലാസെടുക്കും. എടക്കര, വണ്ടൂര്‍, പെരിന്തല്‍മണ്ണ, കൊളത്തൂര്‍, മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി മേഖലയില്‍ നിന്നുള്ള സമസ്ത അംഗത്വമുള്ള പണ്ഡിതര്‍ സംബന്ധിക്കും. സമസ്ത നേതാക്കളായ താനാളൂര്‍ അബ്ദു മുസ്ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുർറഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുർറഹ്മാന്‍ ദാരിമി, അലവി സഖാഫി കൊളത്തൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍, ഒ കെ അബ്ദുർറശീദ് ബാഖവി, മിഖ്ദാദ് ബാഖവി ചുങ്കത്തറ പ്രസംഗിക്കും.
ഉച്ചക്ക് രണ്ടിന് ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്നയില്‍ നടക്കുന്ന പരിപാടി ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. പേരോട് അബ്ദുർറഹ്മാന്‍ സഖാഫി ക്ലാസെടുക്കും. കോട്ടക്കല്‍, തിരൂരങ്ങാടി, തിരൂര്‍, പൊന്നാനി, വളാഞ്ചേരി മേഖലയില്‍ നിന്നുള്ള സമസ്ത അംഗത്വമുള്ള പണ്ഡിതര്‍ സംബന്ധിക്കും.