Kerala
സമസ്ത പണ്ഡിത സമ്മേളനം ഫെബ്രുവരി 22ന് മലപ്പുറത്ത്; സ്വാഗത സംഘം രൂപീകരിച്ചു
ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യും
അടുത്ത മാസം 22 ന് മലപ്പുറത്ത് നടക്കുന്ന സമസ്ത കേന്ദ്ര പണ്ഡിത സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറാ കൗണ്‍സിലും പണ്ഡിത സമ്മേളനവും ഫെബ്രുവരി 22 ന് മലപ്പുറത്ത് നടക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‍ലിയാർ അദ്ധ്യക്ഷത വഹിക്കും. 40 കേന്ദ്ര മുശാവറ മെമ്പര്‍മാര്‍ സംബന്ധിക്കും. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ടവരാണ് സമ്മേളന പ്രതിനിധികള്‍.
പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. കണ്‍വെന്‍ഷന്‍ സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവുമായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി വിഷയാവതരണം നടത്തി. പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അബ്ദുന്നാസിര്‍ അഹ്‌സനി ഒളവട്ടൂര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, കൊളത്തൂര്‍ അലവി സഖാഫി, മിഖ്ദാദ് ബാഖവി ചുങ്കത്തറ, സൈതലവി ദാരിമി ആനക്കയം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ സംബന്ധിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍: പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി (ചെയര്‍മാന്‍), മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ (ജന. കണ്‍വീനര്‍), ശാഹുല്‍ ഹമീദ് ഹാജി മലപ്പുറം (ഫിനാന്‍സ് സെക്രട്ടറി), അലവി സഖാഫി കൊളത്തൂര്‍ (കോര്‍ഡിനേറ്റര്‍), കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, ഊരകം അബ്ദുറഹിമാന്‍ സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ (വൈ. ചെയര്‍മാന്‍മാര്‍), സുബൈര്‍ മാസ്റ്റര്‍ കോഡൂര്‍, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, മുജീബ് റഹ്മാന്‍ വടക്കേമണ്ണ, ദുല്‍ഫുഖാര്‍ അലി സഖാഫി (കണ്‍വീനര്‍മാര്‍).