Organisation
സമസ്ത ഉലമാ കോൺഫ്രൻസ് നാളെ മർകസിൽ
മുശാവറ അംഗങ്ങളും വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മേഖലാ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കും
കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിക്കുന്ന പണ്ഡിത സമ്മേളനം നാളെ രാവിലെ ഒന്പത് മുതൽ കാരന്തൂർ മർകസിൽ നടക്കും. മുശാവറ അംഗങ്ങളും വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മേഖലാ ഭാരവാഹികളുമടങ്ങുന്ന 830 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ആനുകാലിക കർമശാസ്ത്ര സമസ്യകൾ, വിശ്വാസ കാര്യങ്ങൾക്ക് നേരെ ഉയരുന്ന വെല്ലുവിളികൾ, ആദർശ ചർച്ചകൾ എന്നിവ കോൺഫറൻസ് വിലയിരുത്തും.
ഇ സുലൈമാൻ മുസ്്ലിയാരുടെ അധ്യക്ഷതയിൽ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി പ്രാർഥന നടത്തും.
നവീനാശയങ്ങളെ കരുതിയിരിക്കുക, പണ്ഡിതർ പ്രവാചകൻമാരുടെ പിൻഗാമികൾ, കെട്ടുറപ്പുള്ള കൂട്ടായ്മ എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടക്കും.
സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി കടലുണ്ടി, കോട്ടൂർ കുഞ്ഞിമ്മു മുസ്്ലിയാർ, പി എ ഹൈദറോസ് മുസ്്ലിയാർ, പൊൻമള അബ്ദുൽഖാദിർ മുസ്്ലിയാർ, കെ പി മുഹമ്മദ് മുസ്്ലിയാർ കൊമ്പം, പേരോട് അബ്ദുർറഹ്്മാൻ സഖാഫി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അലവി സഖാഫി കൊളത്തൂർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.