Connect with us

Kozhikode

സമസ്ത:18 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കാസറഗോഡ്, കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

Published

|

Last Updated

കോഴിക്കോട്| സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച  പതിനെട്ട് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി.
മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കാസറഗോഡ്, കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

മലപ്പുറം: കൗക്കബുല്‍ ഹുദാ എജ്യു ക്യാമ്പസ്  ഗാന്ധിദാസ് പടി-വേങ്ങര, ഗൗസിയ തിബ്‌യാന്‍ സ്‌കൂള്‍ ക്ലാരി സൗത്ത് -എടരിക്കോട്, സി. എം സുന്നി മദ്‌റസ കിഴിശ്ശേരി -കുഴിമണ്ണ,  അല്‍ മദ്‌റസത്തുല്‍ ഉമരിയ്യ മേപ്പരപ്പാട് കാവനൂര്‍.

കോഴിക്കോട് : നൂറുല്‍ ഇസ്‌ലാം സുന്നി മദ്‌റസ കുളങ്ങര-പന്നിക്കോട്. തൃശൂര്‍ : അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ അരീക്കത്തോട്-പുത്തന്‍ചിറ. കാസറഗോഡ് : മിന്‍ഹാജ് സുന്നി മദ്‌റസ വാദീനൂര്‍ പള്ളാരം-പനയാല്‍, അല്‍ മദ്‌റസത്തുല്‍ അഹ്മദ് റസാ ഖാന്‍ കെടാക്കര്‍ കണ്ണാടിപ്പാറ-ബേകുര്‍

കണ്ണൂര്‍ : ബദ്‌രിയ്യ മദ്‌റസ കട്ടക്കാനം – കരിവെള്ളൂര്‍, മൗലല്‍ ബുഖാരി സുന്നി മദ്‌റസ കണ്ണൂര്‍ സിറ്റി, നോളജ് സെന്റര്‍ സുന്നി മദ്‌റസ കടലായി, സിറാജുല്‍ ഹുദാ മദ്‌റസ ചക്യാര്‍കുന്ന് – കടവത്തൂര്‍. കര്‍ണാടക : ഉസ്മാനിയാ ഹിന്ദ് മദ്രസ, ഹൊസ്ദുര്‍ഗ, ചിത്രദുര്‍ഗ, താജുല്‍ ഉലമ അറബിക് മദ്രസ ആസാദ് നഗര്‍ അഗരി, സാലെത്തൂര്‍, അല്‍ മദ്രസത്തുല്‍ മുനവ്വറ, കലകട്ട, മഞ്ചി, സാലെത്തൂര്‍, താജുല്‍ ഫുഖഹാഅ് ലേണിംഗ് സെന്റര്‍ പൊല്യ ഉച്ചില, ഉഡുപി, മുനീറുല്‍ ഇസ്ലാം മദ്രസ ഹള്ളിബൈല്‍ കൊപ്പ ചിക്മഗളൂര്‍, നൂറുല്‍ ഇസ്ലാം മദ്രസ വിജയനഗറ അസൈഗോളി, ദേരളകട്ടെ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

കോഴിക്കോട് സമസ്ത സെന്ററില്‍  നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ് സാഹിബ് സ്വാഗതവും പ്രൊഫ.കെ എം എ റഹിം സാഹിബ് നന്ദിയും പറഞ്ഞു. സി പി സൈതലവി മാസ്റ്റര്‍ വരവ് ചെലവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപള്ളി, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, അഡ്വ.എ കെ ഇസ്മാഈല്‍ വഫാ,  മുസ്ത്വഫ മാസ്റ്റര്‍ കോഡൂര്‍, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, യു സി അബ്ദുല്‍ മജീദ്, പി സി ഇബ്‌റാഹീം മാസ്റ്റര്‍, അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ.യഅ്ഖൂബ് ഫൈസി, കെ കെ മുഹമ്മദലി ഫൈസി, കെ ഒ അഹ്മദ് കുട്ടി ബാഖവി, കെ ഉമര്‍ മദനി, വി എച്ച്അലി ദാരിമി എറണാകുളം, അബ്ദുറഹ്മാന്‍ മദനി ജപ്പു,  കെ കെ എം കാമില്‍ സഖാഫി മംഗലാപുരം തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest