Connect with us

Kerala

സമസ്ത: 18 മദ്റസകൾക്ക് കൂടി അംഗീകാരം

മലപ്പുറം, കോഴിക്കോട്, തൃശൂർ, കാസർകോട്, കണ്ണൂർ ജില്ലയിൽ നിന്നും കർണാടകയിൽ നിന്നുമുള്ള മദ്റസകൾക്കാണ് അംഗീകാരം നൽകിയത്

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് പതിനെട്ട് മദ്റസകൾക്കു കൂടി അംഗീകാരം നൽകി. മലപ്പുറം, കോഴിക്കോട്, തൃശൂർ, കാസർകോട്, കണ്ണൂർ ജില്ലയിൽ നിന്നും കർണാടകയിൽ നിന്നുമുള്ള മദ്റസകൾക്കാണ് അംഗീകാരം നൽകിയത്.

അംഗീകാരം നൽകിയ മദ്്റസകൾ- മലപ്പുറം: കൗക്കബുൽ ഹുദാ എജ്യു ക്യാമ്പസ് ഗാന്ധിദാസ് പടി- വേങ്ങര, ഗൗസിയ തിബ്്യാൻ സ്‌കൂൾ ക്ലാരി സൗത്ത്- എടരിക്കോട്, സി എം സുന്നി മദ്റസ കിഴിശ്ശേരി- കുഴിമണ്ണ, അൽ മദ്റസത്തുൽ ഉമരിയ്യ മേപ്പരപ്പാട് കാവനൂർ. കോഴിക്കോട്: നൂറുൽ ഇസ്്ലാം സുന്നി മദ്റസ കുളങ്ങര- പന്നിക്കോട്. തൃശൂർ: അൻസാറുൽ ഇസ്്ലാം മദ്റസ അരീക്കത്തോട്- പുത്തൻചിറ. കാസർകോട്: മിൻഹാജ് സുന്നി മദ്റസ വാദീനൂർ പള്ളാരം- പനയാൽ, അൽ മദ്റസത്തുൽ അഹ്്മദ് റസാ ഖാൻ കെടാക്കർ കണ്ണാടിപ്പാറ- ബേകുർ. കണ്ണൂർ: ബദ്്രിയ്യ മദ്റസ കട്ടക്കാനം- കരിവെള്ളൂർ, മൗലൽ ബുഖാരി സുന്നി മദ്റസ കണ്ണൂർ സിറ്റി, നോളജ് സെന്റർ സുന്നി മദ്റസ കടലായി, സിറാജുൽ ഹുദാ മദ്റസ ചക്യാർകുന്ന്- കടവത്തൂർ. കർണാടക: ഉസ്മാനിയാ ഹിന്ദ് മദ്്റസ, ഹൊസ്ദുർഗ്, ചിത്രദുർഗ, താജുൽ ഉലമ അറബിക് മദ്്റസ ആസാദ് നഗർ അഗരി, സാലെത്തൂർ, അൽ മദ്്റസത്തുൽ മുനവ്വറ, കലകട്ട, മഞ്ചി, സാലെത്തൂർ, താജുൽ ഫുഖഹാഅ് ലേണിംഗ് സെന്റർ പൊല്യ ഉച്ചില, ഉഡുപ്പി, മുനീറുൽ ഇസ്്ലാം മദ്്റസ ഹള്ളിബൈൽ കൊപ്പ ചിക്മംഗളൂർ, നൂറുൽ ഇസ്്ലാം മദ്്റസ വിജയനഗര അസൈഗോളി, ദേരളകട്ടെ.

സമസ്ത സെന്ററിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രൊഫ. എ കെ അബ്ദുൽ ഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹീം നന്ദിയും പറഞ്ഞു. സി പി സൈതലവി ചെങ്ങര റിപോർട്ട് അവതരിപ്പിച്ചു.
സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അബൂഹനീഫൽ ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, അഡ്വ. എ കെ ഇസ്മാഈൽ വഫ, മുസ്്തഫ കോഡൂർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, യു സി അബ്ദുൽ മജീദ്, അബ്ദുർറഹ്്മാൻ ദാരിമി സീഫോർത്ത്, സുലൈമാൻ സഖാഫി കുഞ്ഞുകുളം, ഇ യഅ്ഖൂബ് ഫൈസി, കെ കെ മുഹമ്മദലി ഫൈസി, കെ ഒ അഹ്്മദ് കുട്ടി ബാഖവി, കെ ഉമർ മദനി, വി എച്ച് അലി ദാരിമി, അബ്ദുർറഹ്്മാൻ മദനി ജപ്പു, കെ കെ എം കാമിൽ സഖാഫി മംഗലാപുരം സംബന്ധിച്ചു.

---- facebook comment plugin here -----

Latest