madrassa
സമസ്ത 32 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി
സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച 32 മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, എറണാകുളം, കണ്ണൂര്‍, വയനാട്, തിരുവനന്തപുരം, കാസർകോട് എന്നീ ജില്ലകളില്‍ നിന്നും കര്‍ണാടക, ഒമാന്‍, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
മലപ്പുറം: രിഫാഇയ്യ സുന്നി മദ്‌റസ വെട്ടിക്കാട്ടിരി- വെള്ളുവങ്ങാട്, സിറാജുല്‍ ഹുദാ മദ്‌റസ മണ്ണാടിക്കളം- ചെമ്പ്രശ്ശേരി, റഹ്മാനിയ്യ സുന്നി മദ്‌റസ ചങ്ങരംകുളം മാട്ടം, ഇസ്സത്തുല്‍ ഉലും ബ്രാഞ്ച് മദ്‌റസ എ ആര്‍ നഗര്‍, ബഹ്ജതുല്‍ ഇസ്‌ലാം സുന്നി മദ്‌റസ ക്ലാരി റഹ്മത്ത് നഗര്‍, ഹിദായത്തുല്‍ അഥ്ഫാല്‍ മദ്‌റസ ചെറങ്ങോട്- പൂങ്ങോട്, മദ്‌റസത്തു അബീബക്കര്‍ എരഞ്ഞിമങ്ങാട്, ത്വാഹാ മദ്‌റസ സൈദ്ദാര്‍ പള്ളി- നിലമ്പൂര്‍. കോഴിക്കോട്: മദ്‌റസത്തു ഉബയ്യ്ബ്‌നു കഅ്ബ്(റ) മര്‍കസ് നോളജ് സിറ്റി- കണ്ണോത്ത്, മറിയം മസ്ജിദ് സുന്നി മദ്‌റസ അഴിയൂര്‍ ചുങ്കം ബീച്ച്, മദ്‌റസത്തു അസ്വഹാബില്‍ ബദ്ര്‍ തമ്പലമണ്ണ. തൃശൂര്‍: അല്‍ മദ്‌റസത്തു തിബ്‌യാന്‍ പേ ബസാര്‍- അഴീക്കോട്, നൂറുല്‍ ഫത്താഹ് മദ്‌റസ വെട്ടിക്കല്‍ മണ്ണുത്തി. എറണാകുളം: ദാറുസ്സലാം മദ്‌റസ എസ് ആര്‍ എം റോഡ്-പച്ചാളം. പാലക്കാട്: അല്‍ അബ്‌റാര്‍ പബ്ലിക് സ്‌കൂള്‍ മണ്ണാര്‍ക്കാട്, അല്‍ മദ്‌റസത്തുല്‍ അഹ്ദലിയ്യ കുറവട്ടൂര്‍- നെല്ലിക്കുത്ത്, ദാറുല്‍ ഉലും മദ്‌റസ നാച്ചിറകുളം- വല്ലപ്പുഴ. കണ്ണൂര്‍: മര്‍കസുല്‍ ഉലും മദ്‌റസ സുന്നി നഗര്‍ വാനംപാറ, മദ്‌റസത്തു ശ്ശാഫി പരിക്കളം, അബൂബക്കര്‍ സിദ്ദീഖ് മദ്‌റസ എടവണ്ണ- ആറളം, സിറാജുല്‍ ഹുദാ സുന്നി മദ്‌റസ മേപ്പറമ്പ്-മലപ്പട്ടം, വയനാട്: നൂറുല്‍ ഹുദാ സുന്നി മദ്‌റസ ആനോത്ത്- പൊഴുതന. തിരുവനന്തപുരം: മദ്‌റസത്തു നീയാദി കൃഷ്ണപുരം- പെരുക്കുഴി. കാസർകോട്: സിറാജുല്‍ ഇസ്‌ലാം മദ്‌റസ അട്ടഗോളി- കയ്യാര്‍, താജുശ്ശരീഅ സുന്നി മദ്‌റസ കയ്യാര്‍കട്ടെ- വളച്ചാല്‍. കര്‍ണാടക: നൂറുല്‍ ഹുദാ അറബിക് മദ്‌റസ ജാമിഅ മൊഹല്ല ടെന്‍ത്ത് തൊക്കൂര്‍- ദക്ഷിണകന്നട, ബദറുദ്ദുജാ മദ്‌റസ കുന്തനഹള്ളി- ബാംഗ്ലൂര്‍, ഫാത്തിമ അറബിക് സ്‌കൂള്‍ മദ്‌റസ ഹെജമാഡി ഗുണ്ഡി-ഉടുപ്പി, ഈടന്‍ ഗ്ലോബല്‍ മദ്‌റസ ബെളന്തൂര്‍ കൈമന- ദക്ഷിണകന്നട. ജി സി സി: മഅ്ദിന്‍ ഐ സി എഫ് മദ്‌റസ ജബല്‍ അലി- ദുബൈ, മദ്‌റസത്തുല്‍ ഗൗസിയ്യ തഅ്‌ലീമുല്‍ ഖുര്‍ആന്‍ തര്‍മത്ത് ഗരാത്ത്- ഒമാന്‍, മുഹിയുസ്സുന്ന മദ്‌റസ റുസ്ത്തക് – ഒമാന്‍ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
യോഗത്തില്‍ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, തെന്നല അബൂഹനീഫല്‍ ഫൈസി, പേരോട് അബ്ദുർറഹ്മാന്‍ സഖാഫി, വി പി എം ഫൈസി വില്യാപ്പള്ളി, വണ്ടൂര്‍ അബ്ദുർറഹ്മാന്‍ ഫൈസി, കെ എം എ റഹീം, എന്‍ അലി അബ്ദുല്ല, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, മജീദ് മാസ്റ്റര്‍ കക്കാട് ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രൊഫ.എ കെ അബ്ദുല്‍ഹമീദ് സ്വാഗതവും വി എം കോയ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി. സി പി സൈതലവി മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.