Connect with us

Kerala

സമസ്ത സെന്റിനറി: കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപന സമ്മേളനം ഫെബ്രുവരി 11ന് കോഴിക്കോട്ട്

വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സമൂഹത്തെ പൊതുവിലും മുസ്ലിം സമൂഹത്തെ പ്രത്യകിച്ചും സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ക്കാണ് സെന്റിനറി വര്‍ഷത്തില്‍ മുസ്ലിം ജമാഅത്ത് ഊന്നല്‍ നല്‍കുന്നത്.

Published

|

Last Updated

ഫയൽ ചിത്രം

കോഴിക്കോട് | സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നടപ്പില്‍വരുത്തുന്ന പദ്ധതികളുടെ പ്രഖ്യാപന സമ്മേളനം ഫെബ്രുവരി 11 ചൊവ്വാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കും. വൈകുന്നേരം നാലുമണി മുതല്‍ നടക്കുന്ന സമ്മേളനത്തില്‍ സെന്റിനറിയുടെ ഭാഗമായി നടക്കുന്ന 2025 ലെ കര്‍മ്മ പദ്ധതികളുടെ പ്രഖ്യാപനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കാര്‍ മുസ്ലിയാര്‍ നിര്‍വ്വഹിക്കും.

വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സമൂഹത്തെ പൊതുവിലും മുസ്ലിം സമൂഹത്തെ പ്രത്യകിച്ചും സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ക്കാണ് സെന്റിനറി വര്‍ഷത്തില്‍ മുസ്ലിം ജമാഅത്ത് ഊന്നല്‍ നല്‍കുന്നത്. അധ:സ്ഥിത-അവശ വിഭാഗങ്ങളുടെ സര്‍വതോന്മുഖമായ ഉന്നമനം കൂടി ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യമായി കാണുന്നുണ്ട്. ലഹരി മയക്കുമരുന്നുകളുടെ പിടിയില്‍ നിന്ന് സമൂഹത്തെ മുക്തമാക്കുക എന്ന ലക്ഷ്യത്തില്‍ അടിത്തട്ടില്‍നിന്നുളള പരിഹാര പദ്ധതികള്‍ സമ്മേളനത്തോടെ പ്രയോഗ തലത്തില്‍ വരും. പദ്ധതികളുടെ നിര്‍വ്വഹണത്തിന് തെരഞ്ഞെടുത്ത 5000ഗ്രാമങ്ങങ്ങളിലെ സന്നദ്ധസേവകരായ 25000 പേര്‍ക്ക് പരിശീലനം നല്‍കും.

സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗത്തിനെ ലക്ഷ്യം വെച്ചു നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ക്ലിനിക്കുകള്‍, ഹോം കെയര്‍ പദ്ധതികള്‍, ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സൗഹൃദ കേരളം, പാവപെട്ട 100 കുടുംബങ്ങള്‍ക്ക് ദാറുല്‍ഖൈര്‍, വിദ്യാര്‍ത്ഥികളെയും ഉദ്യാഗാര്‍ത്ഥികളെയും പരിഗണിച്ച് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ ഹോസ്റ്റലുകള്‍, വര്‍ഗ ബഹുജന വിഭാഗങ്ങളെ സംഘടിപ്പിച്ചുള്ള പദ്ധതികള്‍, സമസ്ത-കേരളമുസ്ലിം ചരിത്ര പഠനങള്‍, ആദര്‍ശപഠന വേദികള്‍ തുടങ്ങിയവ സെന്റിനറിയുടെ ഭാഗമായി നടപ്പില്‍ വരും.

വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനയ്യായിരം പ്രതിനിധികളാണ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തില്‍ സമസ്ത പ്രസിഡണ്ട് ഈ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, റഹ് മത്തല്ല സഖാഫി എളമരം,ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, ടി കെ അബ്ദുറഹ്മാന്‍ ബാഖവി എന്നിവര്‍ പ്രസംഗിക്കും.

കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻ്റ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, എൻ അലി അബ്ദുല്ല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Latest