Connect with us

From the print

സമസ്ത സെന്റിനറി: കേരള മുസ്‌ലിം ജമാഅത്ത് പദ്ധതി പ്രഖ്യാപന സമ്മേളനം ഇന്ന്

കര്‍മപദ്ധതികളുടെ പ്രഖ്യാപനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.

Published

|

Last Updated

കോഴിക്കോട് | സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് നടപ്പില്‍ വരുത്തുന്ന പദ്ധതികളുടെ പ്രഖ്യാപന സമ്മേളനം ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. വൈകിട്ട് നാലിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത പതിനയ്യായിരം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സമ്മേളനം വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്കും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍മപദ്ധതികളുടെ പ്രഖ്യാപനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും അണിനിരക്കുന്ന വേദിയില്‍ സംഘടനയുടെ സമുന്നതരായ നേതാക്കള്‍ സെഷനുകള്‍ അവതരിപ്പിക്കും. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സമൂഹത്തെ പൊതുവിലും മുസ്ലിം സമൂഹത്തെ പ്രത്യേകിച്ചും സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ക്കാണ് സെന്റിനറി വര്‍ഷത്തില്‍ മുസ്‌ലിം ജമാഅത്ത് ഊന്നല്‍ നല്‍കുന്നത്.

സമസ്ത പ്രസിഡന്റ്ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി പ്രസംഗിക്കും. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സയ്യിദ് താഹ സഖാഫി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി, സയ്യിദ് മുനീര്‍ അഹ്ദല്‍ സഖാഫി, അബ്ദുല്‍കരീം ഹാജി ചാലിയം, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, സയ്യിദ് ആറ്റക്കോയ തങ്ങള്‍ (യു എ ഇ), ടി കെ അബ്ദുര്‍ററഹ്മാന്‍ ബാഖവി സംബന്ധിക്കും.

ഗതാഗത ക്രമീകരണം
കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ആളുകളെ നഗരിയില്‍ ഇറക്കി കോനാട്, ഭട്ട് റോഡ് ഭാഗത്തും മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കോതി ബീച്ച് ഭാഗത്തും പാര്‍ക്ക് ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു.

 

Latest