From the print
സ്വകാര്യ സര്‍വകലാശാല ആരംഭിക്കാന്‍ സമസ്ത
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തിലാണ് തീരുമാനം.

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തിലാണ് തീരുമാനം.
നൂറ് കോടിയുടെ പദ്ധതി
പ്രസ്ഥാനത്തിനു കീഴില്‍ നടന്നുവരുന്ന പ്രധാന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സര്‍വകലാശാലക്ക് കീഴില്‍ ഏകോപിപ്പിക്കുകയും സര്‍വകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുകയും ചെയ്യും. നൂറ് കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ച് പ്രഥമ ഘട്ടത്തില്‍ അമ്പത് കോടി സമാഹരിക്കും. പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണവും വാണിജ്യ- വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗങ്ങളും ആരംഭിക്കും. ചരിത്രം, ഭാഷാ പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും യൂനിവേഴ്‌സിറ്റി നിലവില്‍ വരുന്നത്. മറ്റ് ആധുനിക സാങ്കേതിക വിദ്യാഭ്യാസങ്ങളും മര്‍മപ്രധാന പാഠ്യവിഷയങ്ങളായി കൊണ്ടുവരും. സമസ്തയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സംരംഭങ്ങള്‍ ഇന്ന് ലോകത്തിന് മാതൃകയാണ് അതിന്റെ ഏറ്റവും മികച്ച സംവിധാനമായിരിക്കും സര്‍വകലാശാല.
പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥന നടത്തി. പി എ ഹൈദ്‌റൂസ് മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബ്ദുല്‍ജലീല്‍ സഖാഫി ചെറുശ്ശോല, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പി എസ് കെ മൊയ്തു ബാഖവി, ഹസന്‍ ബാഖവി പല്ലാര്‍, അബൂബക്കര്‍ മുസ്‌ലിയാര്‍ വെന്‍മേനാട്, ത്വാഹ മുസ്‌ലിയാര്‍, അബ്ദുല്‍ഗഫൂര്‍ ബാഖവി, അബ്ദുന്നാസര്‍ അഹ്‌സനി, അബ്ദുര്‍റഹ്മാന്‍ സഖാഫി വിഴിഞ്ഞം, അലവി സഖാഫി കൊളത്തൂര്‍, ഐ എം കെ ഫൈസി, എം വി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു.