Connect with us

National

വൈദ്യുതി മോഷണ ആരോപണം; സംഭല്‍ എം പിക്ക് 1.98 കോടി പിഴ

മീറ്ററില്‍ മാറ്റം വരുത്തിയത് കണ്ടെത്തിയെന്ന് വൈദ്യുതി വകുപ്പ്

Published

|

Last Updated

ലക്‌നോ | സംഭല്‍ ശാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്ത സംഭല്‍ എം പിക്കെതിരെ വൈദ്യുതി മോഷണക്കുറ്റം ആരോപിച്ച് യു പി വൈദ്യുതി വകുപ്പ്. 1.98 കോടി രൂപ പിഴ ചുമത്തി. സമാജ് വാദി പാര്‍ട്ടി എം പി. സിയ ഉര്‍റഹ്മാന്‍ ബര്‍ഖിനെതിരെയാണ് വീട്ടാവശ്യത്തിനായി വൈദ്യുതി മോഷ്ടിച്ചെന്നാരോപിച്ച് പിഴ ചുമത്തിയത്.

വൈദ്യുതി വകുപ്പിന്റെ റിപോര്‍ട്ട് പ്രകാരം എം പിയുടെ വീട്ടില്‍ രണ്ട് മീറ്ററുകള്‍ കണ്ടെത്തി. ഇതിന് പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച വൈദ്യുതി വകുപ്പ് എം പിക്കെതിരെ പരാതിപ്പെടുകയും ചെയ്തു. ഇതോടെ പോലീസ് കേസെടുത്തിരുന്നു.

ആരോപണവിധേയനായ ബര്‍ഖ്, ജില്ലാ വൈദ്യുതി കമ്മിറ്റിയുടെ ചെയര്‍മാനാണ്. വൈദ്യുതി മോഷണ നിയമത്തിലെ 135 ആക്ട് പ്രകാരമാണ് ബര്‍ഖിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വര്‍ഷാന്ത്യത്തില്‍ പരിശോധിച്ച രേഖകളാണ് എം പിയുടെ വീട്ടിലെ അന്വേഷണത്തിലേക്ക് നയിച്ചതെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. എം പിയുടെ വീട്ടില്‍ എയര്‍ കണ്ടീഷണര്‍, ഫാന്‍ എന്നിവ ഉണ്ടായിരുന്നെങ്കിലും വൈദ്യുതിയുടെ ഉപഭോഗം പൂജ്യമായാണ് കാണിച്ചിരുന്നത്. തുടര്‍ന്ന് പഴയ മീറ്റര്‍ അഴിച്ച് പരിശോധനക്കയച്ചപ്പോള്‍ മീറ്ററില്‍ മാറ്റം വരുത്തിയതായി കണ്ടെത്തുകയായിരുന്നുവെന്ന് വൈദ്യുതി വകുപ്പ് വെളിപ്പെടുത്തി.

 

 

Latest