Connect with us

National

സംഭാൽ ഷാഹി ജുമുഅ മസ്ജിദ് സർവേ: കലാപം ആസൂത്രിതമെന്ന് അഖിലേഷ് യാദവ്

ഷാഹി ജുമാ മസ്ജിദിലെ കോടതി ഉത്തരവ് രാജ്യത്തെ 'ഗംഗ-ജമുനി- തഹ്സീബിനെ' (ഹിന്ദു മുസ്‍ലിം സംസ്കാരം) ദോഷകരമായി ബാധിക്കുമെന്നും ലോക്സഭയിൽ അഖിലേഷ് യാദവ്

Published

|

Last Updated

ന്യൂഡൽഹി | ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി ജുമാമസ്ജിദിൽ സർവേ നടക്കുന്നതിനിടെ ഉണ്ടായ നടന്ന കലാപം ആസൂത്രിതമാണെന്നും സാമുദായിക സൗഹാർദം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഷാഹി ജുമാ മസ്ജിദിലെ കോടതി ഉത്തരവ് രാജ്യത്തെ ‘ഗംഗ-ജമുനി- തഹ്സീബിനെ’ (ഹിന്ദു മുസ്‍ലിം സംസ്കാരം) ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലെ ശൂന്യവേളയിൽ വിഷയം ഉന്നയിച്ച് സംസാരിക്കുകയായരിന്നു അദ്ദേഹം.

സാഹോദര്യത്തിന് പേരുകേട്ടതാണ് സംഭൽ എന്നും ഈ ആസൂത്രിതമായ അക്രമം ആ ഐക്യത്തെ ബാധിച്ചിട്ടുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിയും സഖ്യകക്ഷികളും സംഭാലിൽ സർവേ നടത്തണണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയാണ്. ഇത് അവിടത്തെ ഹിന്ദു മുസ്‍ലിം ഐക്യത്തെ ദോഷകരമായി ബാധിക്കും – അഖിലേഷ് യാദവ് വ്യക്തമാക്കി.

സംഭാൽ വിഷയത്തിൽ ഭരണകൂടം തിടുക്കത്തിൽ പെരുമാറിയെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും അവർക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സർക്കാർ ഭരണഘടനയെ ബഹുമാനിക്കുന്നില്ല എന്നും എസ്പി നേതാവ് ആരോപിച്ചു.

1526 ൽ മുഗൾ ചക്രവര്ത്തി ബാബർ ഒരു ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന ഹിന്ദു വിഭാഗത്തിന്റെ അവകാശവാദം കണക്കിലെടുത്ത് നവംബർ 19 ന് സംഭലിലെ സിവിൽ ജഡ്ജിയാണ് ഷാഹി ജുമാമസ്ജിദിൽ സർവേ നടത്താൻ ഉത്തരവിട്ടത്. ഇതിനായി അഭിഭാഷക കമ്മീഷനെയും കോടതി ചുമലപ്പെടുത്തി. നവംബര് 24 ന് അഭിഭാഷക കമ്മീഷൻ പ്രദേശത്ത് സർവേ നടത്താൻ എത്തിയപ്പോളാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ പോലീസ് വെടിവെപ്പിനിടെ നാല് പേര് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

Latest