Connect with us

cruise ship drug case

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡയെ നീക്കി

ആര്യന്‍ ഖാനെ കേസില്‍പ്പെടുത്തി ഷാരൂഖാനില്‍ നിന്ന് പണം തട്ടാന്‍ സമീര്‍ വാങ്കഡ ശ്രമിച്ചിരുന്നു എന്ന ആരോപണം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു

Published

|

Last Updated

മുംബൈ | ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസിന്റെ അന്വേഷണത്തില്‍ നിന്ന് എന്‍ സി ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ നീക്കം ചെയ്തു. എന്‍ സി ബി മുംബൈ സോണല്‍ യൂണിറ്റ് അന്വേഷിക്കുന്ന ആറ് കേസുകളില്‍ നിന്നാണ് ഇദ്ദേഹത്തെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് ഇനി സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലാവും അന്വേഷിക്കുക.

ആര്യന്‍ ഖാനെ കേസില്‍പ്പെടുത്തി ഷാരൂഖാനില്‍ നിന്ന് പണം തട്ടാന്‍ സമീര്‍ വാങ്കഡ ശ്രമിച്ചിരുന്നു എന്ന ആരോപണം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. എന്‍ സി ബി റെയ്ഡിന് സാക്ഷിയായ ആളുടെ ആരോപണത്തെത്തുടര്‍ന്ന് സമീര്‍ വാങ്കഡക്കെതിരെ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്.

Latest