Connect with us

National

സമീര്‍ വാങ്കഡെയ്ക്ക് വധഭീഷണി; സന്ദേശമെത്തിയത് ബംഗ്ലാദേശില്‍  നിന്ന്

സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

മുംബൈ| റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക് വധഭീഷണി. തിങ്കളാഴ്ച ഉച്ചയോടെ ബംഗ്ലാദേശില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. ഫോണിലൂടെയാണ് വധഭീഷണി വന്നതെന്ന് വാങ്കഡെ അറിയിച്ചു. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.

നിലവില്‍ ചെന്നൈയിലാണ് വാങ്കഡെ ജോലി ചെയ്യുന്നത്. ഭീഷണി സന്ദേശത്തിനുപിന്നാലെ അദ്ദേഹം മുംബൈ പോലീസ് കമ്മീഷണര്‍ക്കും ഗോരേഗാവ് പോലീസ് സ്റ്റേഷനിലേക്കും പരാതി അയച്ചു. ഗോരേഗാവ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ സോണിന്റെ തലവനായിരിക്കെ വാങ്കഡെ ഒട്ടേറെ കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

 

 

Latest