Connect with us

National

അമേത്തിയില്‍ എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ മാറ്റുമെന്ന് സമൃതി ഇറാനി

നാടിന്റെ സാംസ്‌കാരിക തനിമയും  പൈതൃകവും സംരക്ഷിക്കുന്ന രൂപത്തിലുള്ള പേരുകളാണ് പുതിയതായി നിര്‍ദേശിക്കുന്നതെന്നും സമൃതി ഇറാനി

Published

|

Last Updated

അമേത്തി | ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ അമേത്തയില്‍ എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ മാറ്റാനൊരുങ്ങി സര്‍ക്കാര്‍.  മണ്ഡലത്തിലെ എട്ട് റെയില്‍വേ സ്‌റ്റേഷനുകളുടെ പേര് മാറ്റുമെന്ന് കേന്ദ്ര മന്ത്രിയും അമേത്തിയില്‍ നിന്നുള്ള എം പി യുമായ സമൃതി ഇറാനി വ്യക്തമാക്കി.

നാടിന്റെ സാംസ്‌കാരിക തനിമയും  പൈതൃകവും സംരക്ഷിക്കുന്ന രൂപത്തിലുള്ള പേരുകളാണ് പുതിയതായി നിര്‍ദേശിക്കുന്നതെന്നും സമൃതി ഇറാനി പറഞ്ഞു. അമേത്തിയിലെ എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നുവെന്ന വാര്‍ത്ത പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ടെന്നും സമൃതി ഇറാനി എക്‌സില്‍ കുറിച്ചു.

കാസിംപൂര്‍ ഹാള്‍ട്ട് – ജെയ്സ് സിറ്റി , ജെയ്സ് -ഗുരു ഗോരഖ്നാഥ് ധാം, ബാനി – സ്വാമി പരംഹംസ്, മിസ്രൗളി- മാ കാലികാന്‍ ധാം, നിഹാല്‍ഗഢ് -മഹാരാജ ബിജ്ലി പാസി, അക്ബര്‍ഗഞ്ച് -മാ അഹോര്‍വ ഭവാനി ധാം, വാരിസ്ഗഞ്ച് -അമര്‍ ഷാഹിദ് ഭലേ സുല്‍ത്താന്‍, ഫുര്‍സത്ഗഞ്ച് -തപേശ്വര്‍നാഥ് ധാം എന്നിവയാണ് പേര് മാറിയ സ്റ്റേഷനുകള്‍.

Latest