Connect with us

Techno

സാംസങ്ങിൻ്റെ ട്രൈഫോൾഡ്‌ ഫോൺ പണിപ്പുരയിൽ; അടുത്തവർഷം എത്തിയേക്കും

ഷവോമി, ഹോണർ, ഓപ്പോ തുടങ്ങിയ കമ്പനികളും ട്രൈ ഫോൾഡ് ഡിസ്‌പ്ലേയിൽ പ്രവർത്തിക്കുന്ന ഫോണിനായി പ്രവർത്തിക്കുകയാണ്.

Published

|

Last Updated

ക്ഷിണ കൊറിയൻ മൊബൈൽ നിർമാതാക്കളായ സാംസങ്ങും മൂന്നായി മടക്കാവുന്ന ട്രൈ ഫോൾഡ് ഫോൺ നിർമിക്കാനൊരുങ്ങുന്നു. ചൈനീസ് കമ്പനിയായ ഹുവായ്‌ ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയതിന് പിന്നാലെയാണ് സാംസങിന്‍റെയും നീക്കം.

അടുത്ത വർഷം സാംസങ്‌ ട്രൈ ഫോൾഡ് ഫോൺ പുറത്തിറങ്ങുമെന്നാണ്‌ റിപ്പോർട്ട്‌.
ഷവോമി, ഹോണർ, ഓപ്പോ തുടങ്ങിയ കമ്പനികളും ട്രൈ ഫോൾഡ് ഡിസ്‌പ്ലേയിൽ പ്രവർത്തിക്കുന്ന ഫോണിനായി പ്രവർത്തിക്കുകയാണ്.

കഴിഞ്ഞ സെപ്‌റ്റംബർ മാസത്തിലാണ് ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് പുറത്തിറക്കിയത്. 10.2 ഇഞ്ച് സ്‌ക്രീൻ വലിപ്പമുള്ള ഫോണിന് 2,37,000 രൂപയാണ് പ്രാരംഭ വില. നിലവിൽ ട്രൈ ഫോൾഡ് ഫോൺ വിപണിയിൽ ഹുവായിക്ക്‌ എതിരാളികളില്ല. ആ അവസരം ഉപയോഗിക്കാനാണ്‌ സാംസങ്‌ ശ്രമം. ട്രൈ-ഫോൾഡ് മോഡലിന് ആവശ്യമായ ഘടകങ്ങളുടെ നിർമാണം സാംസങ് ഇതിനകം പൂർത്തിയാക്കിയതായി കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

നിലവിൽ ഗാലക്‌സി Z ഫ്ലിപ് 6, ഗാലക്‌സി Z ഫോൾഡ് 4, ഗാലക്‌സി Z ഫോൾഡ് 5, ഗാലക്‌സി Z ഫോൾഡ് 6 എന്നിങ്ങനെ നിരവധി ഫോൾഡബിൾ ഫോണുകൾ സാംസങ് പുറത്തിറക്കിയിട്ടുണ്ട്‌. എന്നാൽ സാംസങിന്‍റെ ഫോൾഡബിൾ ഫോണുകളിൽ ഉപയോഗിക്കുന്ന OLED ഡിസ്‌പ്ലേകൾക്കായുള്ള ഓർഡറുകൾ വർഷം തോറും 10 ശതമാനം കുറയുന്നതായാണ് റിപ്പോർട്ടുകൾ.

Latest