Connect with us

Techno

സാംസങ്ങും ട്രൈഫോള്‍ഡ് ഫോണിലേക്ക്; അടുത്ത വര്‍ഷം എത്തിയേക്കും

ആപ്പിള്‍ കമ്പനിയും ട്രിപ്പിള്‍ സ്‌ക്രീനുള്ള ഫോള്‍ഡബിളിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| മൊബൈല്‍ ഫോണ്‍ രംഗത്തെ പുതിയ വിപ്ലവമാണ് ട്രൈഫോള്‍ഡ് ഫോണുകള്‍. ഫോള്‍ഡബിള്‍ ഫോണുകള്‍ ഇതിനകം വ്യാപകമായ വിപണിയിലേക്ക് ട്രൈഫോള്‍ഡ് ഫോണുകള്‍ ആദ്യം അവതരിപ്പിക്കുന്നവര്‍ രാജാക്കന്മാര്‍ ആകുമെന്ന് ഉറപ്പ്. ചൈനീസ് കമ്പനിയായ വാവെയ് ആദ്യ ട്രൈഫോള്‍ഡ് ഫോണിറക്കി ഈ മേഖലയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ വാവെയുടെ ട്രൈഫോള്‍ഡ് (Huawei Mate XT) ലോകവ്യാപകമായി ലഭ്യമല്ല. ഈ അവസരം ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ്. കമ്പനിയുടെ ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ സാംസങ് 2025ല്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കിടമത്സരവും ലോകവിപണിയില്‍ ഒന്നാം സ്ഥാനവുമാണ് സാംസങ് ലക്ഷ്യമിടുന്നത്.

വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ്

2024 സെപ്തംബര്‍ 9നാണ് ചൈനീസ് ബ്രാന്‍ഡായ വാവെയ് ലോകത്തെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണായ മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ചൈനയില്‍ അവതരിപ്പിച്ചത്. ചൈനയില്‍ 19,999 യുവാനാണ് (2,35,109.78 ഇന്ത്യന്‍ രൂപ) ഈ ഫോണിന്റെ വില. വന്‍ വിലയ്ക്കിടയിലും ഫോണിന് ഭീമമായ പ്രീ-ബുക്കിംഗ് ലഭിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മൂന്ന് ദിനം കൊണ്ട് 40 ലക്ഷത്തിലേറെ പ്രീ-ബുക്കിംഗാണ് ഫോണിന് ലഭിച്ചത്. 50 എംപി പ്രധാന കാമറ, 12 എംപി ആള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 5.5x ഒപ്റ്റിക്കല്‍ സൂമോടെ 12 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെല്‍ഫി കാമറ, 5,600 എംഎഎച്ച് ബാറ്ററി, 66 വാട്ട്സ് ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജര്‍, 50 വാട്ട്സ് വയര്‍ലെസ് ചാര്‍ജര്‍ എന്നിവയായിരുന്നു ഫോണിന്റെ സവിശേഷതകള്‍. അതേസമയം ആപ്പിള്‍ കമ്പനിയും ട്രിപ്പിള്‍ സ്‌ക്രീനുള്ള ഫോള്‍ഡബിളിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

 

 

Latest