Connect with us

Techno

4000 രൂപയുടെ വിലക്കിഴിവുമായി സാംസങ് ഗാലക്‌സി എ34

എ സീരീസ് ഫോണ്‍ അവതരിപ്പിച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു കിഴിവ് ലഭിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| സാംസങ് ഗാലക്‌സി എ34 സ്മാര്‍ട്ട്‌ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചു. സാംസങ്ങിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറിലാണ് ഈ ഫോണ്‍ കുറഞ്ഞ വിലയില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. അടുത്തിടെയാണ് ഈ മിഡ് റേഞ്ച് ഫോണ്‍ ഇന്ത്യയിലെത്തുന്നത്. 4,000 രൂപയുടെ താല്‍ക്കാലിക വിലക്കുറവാണ് സാംസങ് ഗാലക്‌സി എ34 സ്മാര്‍ട്ട്‌ഫോണിന് ഇപ്പോള്‍ ലഭിക്കുന്നത്.

സാംസങ് ഗാലക്‌സി എ34 സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് വിലക്കിഴിവ് ലഭിച്ചിരിക്കുന്നത്. ഈ ഡിവൈസ് അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചത് 30,999 രൂപ വിലയുമായിട്ടാണ്. ഇപ്പോള്‍ സാംസങ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ 26,999 രൂപയ്ക്ക് സ്വന്തമാക്കാം. എ സീരീസ് ഫോണ്‍ അവതരിപ്പിച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു കിഴിവ് ലഭിക്കുന്നത്.

സാംസങ് ഗാലക്‌സി എ34 സ്മാര്‍ട്ട്‌ഫോണില്‍ എഫ്എച്ച്ഡി+ റെസല്യൂഷനുള്ള 6.6 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഇത് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റാണ് ഡിസ്‌പ്ലെയിലുള്ളത്. ഡിസ്‌പ്ലെയില്‍ വിഷന്‍ബൂസ്റ്റര്‍ സാങ്കേതികവിദ്യയുമുണ്ട്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഈ ഡിസ്‌പ്ലെയില്‍ സാംസങ് നല്‍കിയിട്ടുണ്ട്. 2.6ജിഎച്ച്ഇസെഡ് ഒക്ടാകോര്‍ പ്രോസസറാണ് ഫോണിന് കരുത്ത് നല്‍കുന്നത്. മൂന്ന് പിന്‍ കാമറകളുമായിട്ടാണ് സാംസങ് ഗാലക്‌സി എ34 5ജി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. 5,000എംഎഎച്ച് ബാറ്ററി, പൊടിയും വെള്ളവും പ്രതിരോധിക്കാനായി ഐപി67 റേറ്റിങ്ങും ഈ സ്മാര്‍ട്ട്‌ഫോണിലുണ്ട്.