Connect with us

Techno

വരുന്നു സാംസങ് ഗ്യാലക്‌സി എസ് 23 ലൈം നിറത്തില്‍

നിലവില്‍ ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീന്‍, ലാവെന്‍ഡര്‍ എന്നീ മൂന്നു നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗ്യാലക്സി എസ് 23 ലൈം നിറത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഈ ആഴ്ച അവസാനം പുതിയ നിറത്തില്‍ ഗ്യാലക്സി എസ് 23 എത്തും. നിലവില്‍ ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീന്‍, ലാവെന്‍ഡര്‍ എന്നീ മൂന്നു നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. സ്ലിം ഡിസൈനാണ് ഗ്യാലക്സി എസ് 23 യുടെ പ്രധാന ആകര്‍ഷണം.

6.1 ഇഞ്ച് ആണ് സ്‌ക്രീനിന്റെ വലുപ്പം. 168 ഗ്രാമാണ് ഫോണിന്റെ ഭാരം. ഗ്യാലക്സി എസ് 23യുടെ മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പാനലുണ്ട്. 6.1 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്പ്ലേ, 120എച്ച്ഇസെഡ് സ്‌ക്രീനിന്റെ റിഫ്രഷ് റേറ്റ് എന്നിവ ഫോണിനുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആണ് ഫോണിന്റെ പ്രോസസര്‍. ഗ്യാലക്സി എസ് 23 അള്‍ട്രായിലും ഈ പ്രോസസര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

 

 

 

Latest