Connect with us

Techno

സാംസങ് ഗാലക്‌സി എസ്23 എഫ്ഇ വിപണിയില്‍ എത്തുന്നു

സാംസങ് ഗാലക്‌സി എസ്23 എഫ്ഇ അടുത്തമാസം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി|സാംസങ്ങിന്റെ എസ് സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലേക്ക് പുതിയൊരു ഫോണ്‍ കൂടി എത്തുന്നതായി റിപ്പോര്‍ട്ട്. ഗാലക്‌സി എസ്23 സീരീസില്‍ ഒരു ഫാന്‍ എഡിഷന്‍ ഫോണാണ് കമ്പനി അവതരിപ്പിക്കുന്നത്. സാംസങ് ഗാലക്‌സി എസ്23 എഫ്ഇ എന്ന സ്മാര്‍ട്ട്‌ഫോണ്‍ അടുത്തമാസം പുറത്തിറങ്ങുമെന്നാണ് ലീക്ക് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സാംസങ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

അടുത്ത മാസമായിരിക്കും സാംസങ് ഗാലക്സി എസ് 23 എഫ്ഇ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുകയെന്ന് പ്രശസ്ത ടിപ്സ്റ്റര്‍ യോഗേഷ് ബ്രാര്‍ സൂചന നല്‍കി. ഫോണിന്റെ ചില സവിശേഷതകളും അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയുമായിട്ടായിരിക്കും ഫോണ്‍ പുറത്തിറങ്ങുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച വിഷ്വലുകള്‍ക്കായി 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഫോണില്‍ ഉണ്ടായിരിക്കും.

സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പ്‌സെറ്റോ സാംസങ്ങിന്റെ തന്നെ എക്‌സിനോസ് 2200 പ്രോസസറോ ആയിരിക്കുമെന്നും ലീക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമായിട്ടായിരിക്കും സാംസങ് ഗാലക്സി എസ് 23 എഫ്ഇ സ്മാര്‍ട്ട്‌ഫോണ്‍ എത്തുക. കാര്യക്ഷമമായി മള്‍ട്ടിടാസ്‌കിങ് നടത്താനും കണ്ടന്റ് സ്ട്രീം ചെയ്യാനും ഗെയിം കളിക്കാനുമെല്ലാം സാധിക്കുന്ന ഫോണായിരിക്കും ഇത്.

 

 

Latest