Connect with us

Techno

സാംസങ് ഗാലക്സി ടാബ് എസ് 7 എഫ്ഇ വൈ-ഫൈ മോഡല്‍ ഇനി ഇന്ത്യയിലും

സാംസങ് ഗാലക്സി ടാബ് എസ് 7 എഫ്ഇ (വൈ-ഫൈ) 4 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന് 41,999 രൂപയാണ് വില വരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| സാംസങ് ഗാലക്സി ടാബ് എസ് 7 എഫ്ഇയുടെ എല്‍ടിഇ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 4 ജിബി റാം ഓപ്ഷനില്‍ മാത്രമായാണ് വിപണിയില്‍ എത്തുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778 ജി എസ്ഒസി പ്രോസസറാണ് ടാബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാംസങ് ഗാലക്സി ടാബ് എസ് 7 എഫ്ഇ വൈ-ഫൈ മോഡലില്‍ 12.4 ഇഞ്ച് ഡിസ്‌പ്ലേ, 10,090 എംഎഎച്ച് ബാറ്ററി എന്നിവയാണുള്ളത്.  ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആമസോണില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന ടാബ് മിസ്റ്റിക് പിങ്ക്, മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് സില്‍വര്‍, മിസ്റ്റിക് ഗ്രീന്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

സാംസങ് ഗാലക്സി ടാബ് എസ് 7 എഫ്ഇ (വൈ-ഫൈ) 4 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന് 41,999 രൂപയാണ് വില വരുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടാബ്ലെറ്റ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 4,000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. ഇത് ഒരു ബണ്ടില്‍ രീതിയില്‍ വാങ്ങിയാല്‍ ഉപഭോക്താക്കള്‍ക്ക് കീബോര്‍ഡ് കവറിന് 10,000 രൂപയും കിഴിവ് ലഭിക്കും. എല്‍ടിഇ വേരിയന്റിന് 4 ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റിന് 46,999 രൂപയും 6 ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന് 50,999 രൂപയുമാണ് മുടക്കേണ്ട തുക.

ഗാലക്സി ടാബിന്റെ പിന്‍ഭാഗത്തായി 8 മെഗാപിക്‌സല്‍ കാമറ സെന്‍സറും മുന്‍വശത്ത് 5 മെഗാപിക്‌സല്‍ സെല്‍ഫി കാമറയുമുണ്ട്. ടാബില്‍ വൈ-വൈ 2.4ജി+5ജിഎച്ച്‌സെഡ്‌വൈ-വൈ 802.11 എ/ബി/ജി/എന്‍/എസി/എഎക്‌സ്, ബ്ലൂടൂത്ത് വി5.2, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി 3.2 ജെന്‍ 1 പോര്‍ട്ട് എന്നിവ കണക്റ്റിവിറ്റിക്കായി നല്‍കിയിട്ടുണ്ട്. ബോര്‍ഡിലെ സെന്‍സറുകളില്‍ ആക്‌സിലറോമീറ്റര്‍, കോമ്പസ്, ഗൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഹാള്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. ഡോള്‍ബി അറ്റ്മോസ് സപ്പോര്‍ട്ടുമായി എകെജി ട്യൂണ്‍ ചെയ്യ്ത ഡ്യൂവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ ലഭിക്കും.

Latest