Connect with us

Techno

സാംസങ് ഗാലക്സി എസ്23 എഫ്ഇ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

8 ജിബി റാമും 256 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള ഒരു വേരിയന്റില്‍ മാത്രമാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| സാംസങ് ഗാലക്‌സി എസ്23 എഫ്ഇ അവതരിപ്പിച്ചു.ഗാലക്‌സി എസ്23 സീരിസിലെ വില കുറഞ്ഞ ഫാന്‍ എഡിഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. ഫാന്‍ എഡിഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആഗോള തലത്തില്‍ അവതരിപ്പിച്ചുവെങ്കിലും ഫോണിന്റെ എല്ലാ സവിശേഷതകളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സാംസങ് ഗാലക്‌സി ടാബ് എസ്9 എഫ്ഇ, ഗാലക്‌സി ബഡ്‌സ് എഫ്ഇ എന്നിവയ്ക്കൊപ്പമാണ് സാംസങ് ഗാലക്‌സി എസ്23 എഫ്ഇ പുറത്തിറക്കിയിരിക്കുന്നത്. കമ്പനി ഔദ്യോഗിക സൈറ്റില്‍ ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

8 ജിബി റാമും 256 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള ഒരു വേരിയന്റില്‍ മാത്രമാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. 2021 ജനുവരിയില്‍ പുറത്തിറങ്ങിയ ഗാലക്‌സി എസ്21 എഫ്ഇയുടെ പിന്‍ഗാമിയായിട്ടാണ് ഗാലക്‌സി എസ്23 എഫ്ഇ വരുന്നത്. ഈ സ്മാര്‍ട്ട്‌ഫോണിന് 599 ഡോളറാണ് വിലയെന്ന് കമ്പനി പുറത്ത് വിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 49,800 രൂപയോളമാകും. ഫോണ്‍ ഇതിനകം തന്നെ സാംസങ് മലേഷ്യ സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.

സാംസങ് ഗാലക്‌സി എസ്23 എഫ്ഇ സ്മാര്‍ട്ട്‌ഫോണില്‍ 6.4-ഇഞ്ച് ഡൈനാമിക് ഫുള്‍-എച്ച്ഡി+ അമോലെഡ് 2എക്‌സ് ഡിസ്പ്ലേയാണുള്ളത്. 120 ഹെര്‍ട്സ് വരെ റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെയാണ് ഇത്. 2.8ജിഎച്ച്ഇസെഡ് വരെയുള്ള ഒക്ടാ-കോര്‍ എസ്ഒസിയുമായിട്ടാണ് ഈ ഫോണ്‍ വരുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1, സാംസങ് എക്‌സിനോസ് 2200 ചിപ്പ് സെറ്റുകളില്‍ ഒന്നായിരിക്കും ഫോണില്‍ ഉണ്ടായിരിക്കുക. ക്രീം, ഗ്രാഫൈറ്റ്, മിന്റ്, പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഗാലക്‌സി എസ്23 എഫ്ഇ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. സാംസങ് ഔദ്യോഗിക സൈറ്റില്‍ മാത്രം ഇന്‍ഡിഗോ, ടാംഗറിന്‍ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കും.

 

 

Latest