Techno
സാംസങ് ഗാലക്‌സി ടാബ് എസ് 9 സീരീസ് പുറത്തിറക്കി
ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 65,700 രൂപയാണ് ടാബ് എസ് 9ന് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി| സാംസങിന്റെ ഏറ്റവും പുതിയ ടാബ്ലെറ്റ് സാംസങ് ഗാലക്‌സി ടാബ് എസ് 9 സീരീസ് അവതരിപ്പിച്ചു. ടാബിനൊപ്പം സാംസങ് ഗാലക്‌സി ഇസെഡ് ഫ്‌ലിപ് 5, ഗാലക്‌സി ഇസെഡ് 5 ഫോള്‍ഡ് എന്നീ സ്മാര്‍ട്ട് ഫോണുകളും ഗാലക്‌സി വാച്ച് 6 സീരീസും ലോഞ്ച് ചെയ്തിട്ടുണ്ട്.
സൗത്ത് കൊറിയയിലെ സിയോളില്‍ വെച്ച് നടന്ന ചടങ്ങിലാണ് പുതിയ ഉത്പന്നങ്ങള്‍ സാംസങ് അവതരിപ്പിച്ചത്. ടാബ് സീരീസില്‍ മൂന്ന് പുതിയ ടാബ്ലെറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്‌സി ടാബ് എസ് 9, ഗാലക്‌സി ടാബ് എസ് 9 പ്ലസ്, ഗാലക്‌സി ടാബ് എസ് 9 അള്‍ട്രാ എന്നിവയാണ് പുതിയ മോഡലുകള്‍.
ബീജ്, ഗ്രാഫൈറ്റ് എന്ന രണ്ട് കളര്‍ ഓപ്ഷനുകളിലാണ് മൂന്ന് ടാബ്ലെറ്റുകളും പുറത്തിറങ്ങുക. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 65,700 രൂപയാണ് ടാബ് എസ് 9ന് പ്രതീക്ഷിക്കുന്നത്. ടാബ് എസ്9 പ്ലസിന് 82,100 രൂപയും ടോപ് എന്‍ഡ് വേരിയന്റായ ടാബ് എസ്9 അള്‍ട്രക്ക് 98,500 രൂപയുമാണ് പ്രതീക്ഷിക്കുന്നത്. 120എച്ച്ഇസെഡ് പുതുക്കല്‍ നിരക്കുള്ള 14.6-ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്പ്ലേയിലാണ് എസ് 9 അള്‍ട്രാ വരുന്നത്. ഓഗസ്റ്റ് 11 മുതല്‍ പുതിയ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 എസ്ഒസി ആണ് എസ് 9 അള്‍ട്രായുടെ പ്രൊസസര്‍. 12ജിബി + 256ജിബി, 12ജിബി + 512ജിബി, 16ജിബി + 1ടിബി റാം സ്റ്റോറേജ് വേരിയന്റുകളില്‍ എസ് 9 അള്‍ട്രാ ലഭിക്കുന്നതാണ്. 11,200എംഎഎച്ച് ആണ് എസ് 9 അള്‍ട്രായുടെ ബാറ്ററി.
എസ് 9 പ്ലസ് ടാബില്‍ 120എച്ച്ഇസെഡ് പുതുക്കല്‍ നിരക്കുള്ള 12.4-ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്പ്ലേയായിരിക്കും ഉണ്ടാകുക. എസ് 9 അള്‍ട്രയുടെ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 എസ്ഒസി പ്രൊസസര്‍ ആണ് എസ് 9 പ്ലസിലും ഉണ്ടായിരിക്കുക. 12ജിബി + 256ജിബി, 12ജിബി + 512ജിബി റാം സ്റ്റോറേജ് വേരിയന്റുകളില്‍ എസ് 9 പ്ലസ് ടാബുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.
ഗാലക്‌സി ടാബ് എസ് 9ല്‍ 120എച്ച്ഇസെഡ് പുതുക്കല്‍ നിരക്കുള്ള 11 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്പ്ലേയാണുള്ളത്. മൂന്ന് മോഡലുകളിലും ഒരേ പ്രോസസര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 8ജിബി + 128ജിബി, 12ജിബി + 256ജിബി റാം സ്റ്റോറേജ് വേരിയന്റുകളില്‍ ടാബ് എസ് 9 ലഭിക്കുന്നതാണ്. 8,400എംഎഎച്ച് ആയിരിക്കും എസ് 9ന്റെ ബാറ്ററി.