Techno
പുതിയ ഗ്യാലക്‌സി എ 14 പുറത്തിറക്കി സാംസങ്ങ്
64 ജിബി ഇന്റേണല്‍ സ്റ്റോറേജും എക്സ്പാന്‍ഡബിള്‍ സ്റ്റോറേജിനുള്ള മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമാണ് ഫോണിലുള്ളത്.
കോലാലംപൂര്‍ | സാംസങ്ങ് ഗ്യാലക്‌സി എ 14 മലേഷ്യയില്‍ അവതരിപ്പിച്ച് സാംസങ്ങ്. 2,408 പിക്‌സല്‍ റെസല്യൂഷനുള്ള 6.6 ഇഞ്ച് ഡിസ്‌പ്ലേയാണ് പുതുതായി പുറത്തിറക്കിയ ഫോണിന്റെ പ്രത്യേകത. സാംസങ്ങ് ഗ്യാലക്‌സി എ14 4ജിയുടെ വില ഇതുവരെ സാംസങ് മലേഷ്യ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ല.
പുതിയ ഫോണ്‍ ബ്ലാക്ക്, സില്‍വര്‍, ഗ്രീന്‍, ഡാര്‍ക്ക് റെഡ് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. 64 ജിബി ഇന്റേണല്‍ സ്റ്റോറേജും എക്സ്പാന്‍ഡബിള്‍ സ്റ്റോറേജിനുള്ള മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമാണ് ഫോണിലുള്ളത്. ഇത് ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വണ്‍ യു ഐ 5.0ലാണ് പ്രവര്‍ത്തിക്കുന്നത്.
ഔദ്യോഗിക ലിസ്റ്റിംഗ് അനുസരിച്ച്, ഗാലക്സി എ 14 4ജിക്ക് ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. അതില്‍ 50 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 13 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ മുകളില്‍ മധ്യഭാഗത്ത് വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ചിലും സ്ഥാപിച്ചിട്ടുണ്ട്.