Connect with us

Believers Eastern Church

സാമുവല്‍ മാര്‍ തെയൊഫിലോസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷന്‍

സാമുവല്‍ മാര്‍ തെയൊഫിലോസ് ചെന്നൈ ഭദ്രാസനാധിപനായിരുന്നു.

Published

|

Last Updated

കോട്ടയം | ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനായി സാമുവല്‍ മാര്‍ തെയൊഫിലോസ്. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് ചേര്‍ന്ന സിനഡ് യോഗത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. അന്തരിച്ച അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ നാല്പതാം ചരമദിനാചരണം ഇന്നലെ കുറ്റപുഴയിലെ സഭാ ആസ്ഥാനത്ത് നടന്നിരുന്നു.

സാമുവല്‍ മാര്‍ തെയൊഫിലോസ് ചെന്നൈ ഭദ്രാസനാധിപനായിരുന്നു. സ്ഥാനാരോഹണ ചടങ്ങ് ഈ മാസം 22ന് നടക്കും. അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ വിയോഗത്തെത്തുടര്‍ന്ന് ചെന്നൈ ഭദ്രാസന ബിഷപ്പിനായിരുന്നു സഭയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്.

ജോഷ്വാ മാര്‍ ബര്‍ണാഷസ് ആണ് സഭാ സെക്രട്ടറി. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാര്‍ നേരിട്ടും ഓണ്‍ലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡില്‍ സംബന്ധിച്ചു. ഐകകണ്ഠ്യേനയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.

 

---- facebook comment plugin here -----

Latest