Connect with us

National

സനാധന ധര്‍മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് ബംഗളൂരു കോടതിയുടെ നോട്ടീസ്

മാര്‍ച്ച് നാലിന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം

Published

|

Last Updated

ബംഗളൂരു | സനാധന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബംഗളൂരു കോടതിയുടെ നോട്ടീസ്. ബംഗളൂരു സ്വദേശിയായ പരമേശ് നല്‍കിയ പരാതിയിലാണ് ബംഗളൂരുവിലെ പ്രത്യേക കോടതി നോട്ടീസയച്ചിരിക്കുന്നത്. മാര്‍ച്ച് നാലിന് വിചാരണക്കായി നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനും തമിഴ്‌നാട് കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ സനാധന ധര്‍മത്തെ ഡങ്കുവിനോടും മലേറിയയോടും താരതമ്യപ്പെടുത്തി സംസാരിച്ചിരുന്നു. 2023 സെപ്തംബറില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാധന ധര്‍മം സാമൂഹിക നീതിക്കും തുല്യതക്കും എതിരാണെന്നും ഇതിനെ ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു അദ്ദേഹം പ്രസംഗത്തിനിടെ സംസാരിച്ചത്. എന്നാല്‍ ഈ പരാമര്‍ശം വിവാദമാവുകയായിരുന്നു. വിവാദങ്ങള്‍ക്കിടയിലും സനാധന ധര്‍മത്തിനെതിരെ എക്കാലവും നിലപാടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദയനിധി സ്റ്റാലിന്റെ ഈ പരാമര്‍ശങ്ങള്‍ വിശ്വാസികളുടെ വികാരങ്ങളെ ഹനിക്കുന്നതാണെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ധര്‍മപാല്‍ പറഞ്ഞു.