Connect with us

sanadana dharma

സനാതന ധര്‍മം: ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി തേടി ബി ജെ പി

സംസ്ഥാന വ്യാപകമായി കേസ് നല്‍കുമെന്നു തമിഴ്‌നാട് ഹിന്ദു മക്കള്‍ കക്ഷി

Published

|

Last Updated

ചെന്നൈ | സനാതന ധര്‍മം തുടച്ചുനീക്കണമെന്നു പരാമര്‍ശിച്ച ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ തമിഴ്‌നാട് ഗവര്‍ണറുടെ അനുമതി തേടി ബി ജെ പി.
ഉദയനിധിക്കെതിരെ സംസ്ഥാന വ്യാപകമായി കേസ് നല്‍കുമെന്നു തമിഴ്‌നാട് ഹിന്ദു മക്കള്‍ കക്ഷി പ്രഖ്യാപിച്ചു.
ഉദയനിധിയും അദ്ദേഹം പ്രസംഗിച്ച യോഗത്തില്‍ പങ്കെടുത്ത ദേവസ്വം മന്ത്രി ശേഖര്‍ ബാബുവും രാജിവെക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ ഏഴിനു പ്രതിഷേധം സംഘടിപ്പിക്കും.
എത്ര കേസുകള്‍ വന്നാലും നേരിടാന്‍ തയ്യാറാണെന്ന് ഉദയനിധി പറഞ്ഞു.
മുംബൈയിലെ ഇന്ത്യ യോഗത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നത്. ജാതിവ്യവസ്ഥയെ കുറിച്ച് പറഞ്ഞതിനെ കൂട്ടക്കൊലയോട് ഉപമിക്കുന്നതു ബാലിശമാണ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്തിനെയും നേരിടാന്‍ തയാറെന്നും ഉദയനിധി പ്രതികരിച്ചു.