Connect with us

National

സനാതന ധർമം: ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിന് തക്ക മറുപടി നൽകണമെന്ന് പ്രധാനമന്ത്രിയുടെ നിർദേശം

രാജ്യത്തിന്റെ പേര് മാറ്റം അടക്കമുള്ള അഭ്യൂഹങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവര്‍ മാത്രമേ പ്രതികരിക്കാവൂവെന്നും കേന്ദ്ര മന്ത്രിമാരോട് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിന് തക്ക മറുപടി നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ കേന്ദ്ര മന്ത്രിമാർക്കാണ് മോദി നിർദേശം നൽകിയത്.

രാജ്യത്തിന്റെ പേര് മാറ്റം അടക്കമുള്ള അഭ്യൂഹങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവര്‍ മാത്രമേ പ്രതികരിക്കാവൂവെന്നും പ്രധാനമന്ത്രി നിർദേശം നൽകിയതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഭരണഘടനയിലെ വസ്തുതകളിൽ ഊന്നിയുള്ള പ്രതികരണമാണ് ആവശ്യമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സനാദന ധർമം എതിർക്കപ്പെടേണ്ടത് മാത്രമല്ല, കൊറോണയും ക്യാൻസറും പോലെ ഉൻമൂലനം ചെയ്യപ്പെടേണ്ടതാണെന്നായിരുന്നു ഉയദനിധി സ്റ്റാലിന്റെ പ്രസ്താവന. പ്രസ്താവനയ്ക്കെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നിരുന്നുവെങ്കിലും അദ്ദേഹം പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രസിഡന്റ് ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാത്തത് സനാതന ധര്‍മത്തിലെ ജാതിവിവേചനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പിന്നീട് ഉദയനിധി പറഞ്ഞിരുന്നു.

Latest