Kerala
ഇടതുനയം അംഗീകരിച്ചാല്‍ സന്ദീപിനും സ്വാഗതം; നിലപാട് വ്യക്തമാക്കി ടി പി രാമകൃഷ്ണന്
സന്ദീപിനെ സരിനെ പോലെ കാണാന്‍ കഴിയില്ല. ഇടതു നയം അംഗീകരിച്ചാണ് സരിന് ഇങ്ങോട്ട് വന്നത്. ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കും.
പാലക്കാട് | ബി ജെ പി നേതൃത്വത്തോട് രൂക്ഷമായ അഭിപ്രായ ഭിന്നത രേഖപ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സന്ദീപ് വാര്യരെ സി പി എമ്മിലേക്ക് സ്വാഗതം ചെയ്ത് ഇടത് മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. സന്ദീപ് ഇപ്പോഴും ബി ജെ പി പ്രവര്‍ത്തകനാണെന്നും ഇടതു നയം അംഗീകരിച്ചാല്‍ സ്വീകരിക്കുമെന്നും ടി പി പറഞ്ഞു.
സന്ദീപിനെ സരിനെ പോലെ കാണാന്‍ കഴിയില്ല. ഇടതു നയം അംഗീകരിച്ചാണ് സരിന് ഇങ്ങോട്ട് വന്നത്. ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കുമെന്നും ടി പി രാമകൃഷ്ണന് വ്യക്തമാക്കി.
നയം മാറ്റാന്‍ തയ്യാറായാല്‍ സന്ദീപിനെയും സ്വീകരിക്കും. ഇടത് നിലപാട് സ്വീകരിച്ചു വന്നാല്‍
സന്ദീപിനെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് എം വി ഗോവിന്ദനും നേരത്തെ പറഞ്ഞിരുന്നു.