sandeep murder
സന്ദീപ് വധം: ഫോണ്‍ സംഭാഷണം തന്റേതെന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകനായ വിഷ്ണു സമ്മതിച്ചു
അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു
തിരുവല്ല | സി പി എം പെരിങ്ങ ലോക്കല്‍ സെക്രട്ടറി സന്ദീപിനെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ വെട്ടിക്കൊന്ന കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കൊലപാതകം സംബന്ധിച്ച് പുറത്തുവന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണെന്ന് കേസിലെ അഞ്ചാം പ്രതിയും ആര്‍ എസ് എസ് പ്രാദേശിക നേതാവുമായ വിഷണു പോലീസിനോട് സമ്മതിച്ചു. വിഷണുവിന്റെ ശബ്ദ സന്ദേശം പോലീസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
കൈവശമുള്ള തെളിവുകളില്‍ വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് പോലീസ് പറയുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ മിഥുനെ പറ്റിയും സംഭാഷണത്തില്‍ പറയുന്നുണ്ട്. സന്ദീപിനെ വെട്ടിയത് താനാണെന്നും സന്ദീപും ജിഷ്ണുവുമായി മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിഷ്ണു പറയുന്ന തരത്തിലുള്ള ഓഡിയോ ആയിരുന്നു പുറത്തുവന്നിരുന്നത്. കൂടാതെ ഡമ്മി പ്രതികളെ അവതരിപ്പിക്കാന്‍ നീക്കം നടന്നതായും സംഭാഷണത്തില്‍ പറഞ്ഞിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്ക് കൊലപാതകത്തിന് ശേഷവും മറ്റ് പലകേസുകളുമായി ബന്ധപ്പെട്ടും സഹായങ്ങള്‍ നല്‍കിയത് മിഥുനായിരുന്നു. ഏറ്റുമാനൂരില്‍ പിടിച്ചുപറി കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് സന്ദീപിനെ വധിച്ചതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം തെറ്റായ മേല്‍വിലാസം നല്‍കി പൊലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ച നാലാം പ്രതി മന്‍സൂറിനെ ഇന്ന് കാസര്‍കോട് എത്തിച്ച് തെളിവെടുപ്പ് നടത്തും.