Connect with us

TRIVANDRAUM GOLD SMUGGLING

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി

എന്‍ ഐ എ രേഖപ്പെടത്തിയ കേസില്‍ സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയിരുന്നു

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ ജയില്‍ മോചിതനായി. സ്വര്‍ണ്ണക്കടത്ത് അടക്കം മറ്റ് കേസുകളില്‍ നേരത്തേ ജാമ്യം നേടിയിരുന്നു. കൊഫേപോസ തടവ് അവസാനിക്കുന്നതോടെയാണ് സന്ദീപ് ജയില്‍ മോചിതനാകുന്നത്. പൂജപ്പുര ജയിലിലായിരുന്നു സന്ദീപ് ഉണ്ടായിരുന്നത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു പുറത്തിറങ്ങിയത്.

സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത്, കള്ളപ്പണം കേസ്, എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എന്നിവയില്‍ സന്ദീപിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്‍ ഐ എ രേഖപ്പെടത്തിയ ഒരു കേസില്‍ സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തെളിവുകള്‍ സന്ദീപിന്റെ പക്കലില്‍ നിന്നായിരുന്നു കണ്ടെത്തിയിരുന്നത്.

കോടതിയില്‍ പറഞ്ഞതിലെല്ലാം ഉറച്ച് നില്‍ക്കുകയാണെന്നും എല്ലാം പിന്നീട് പറയാമെന്നുമായിരുന്നു ജയില്‍ മോചിതനായ ശേഷം സന്ദീപിന്റെ ആദ്യ പ്രതികരണം.