Connect with us

Kerala

സന്ദീപ് വാര്യര്‍ ഇനി മുതല്‍ കോണ്‍ഗ്രസ് വക്താവ് 

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം ലിജു നേതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു

Published

|

Last Updated

തിരുവനന്തപുരം |  സന്ദീപ് വാര്യരെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കെപിസിസി. ഇനി മാധ്യമ ചര്‍ച്ചകളില്‍ പാര്‍ട്ടി വക്താവായി സന്ദീപിന് പങ്കെടുക്കാം.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം ലിജു നേതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു . ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ക്ക് പുനഃസംഘടനയില്‍ കൂടുതല്‍ പദവി നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കി.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്താണ് സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ഇപ്പോള്‍ കോണ്‍ഗ്രസ് വേദികളില്‍ അദ്ദേഹം സജീവമാണ്. പാലക്കാട് നഗരസഭയില്‍ ഞായറാഴ്ച വിമത യോഗം ചേര്‍ന്ന ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ സന്ദീപ് വാര്യര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നീക്കം നടന്നിരുന്നു.