Connect with us

National

സന്ദേശ്ഖാലി അതിക്രമം: അന്വേഷണം സി ബി ഐക്ക് വിടുന്നതിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ പരമോന്നത കോടതിയെ സമീപിച്ചത്.

Published

|

Last Updated

കൊല്‍ക്കത്ത | സന്ദേശ്ഖാലിയിലെ അതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണം സി ബി ഐക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ പരമോന്നത കോടതിയെ സമീപിച്ചത്. കേസിലെ മുഖ്യ പ്രതി ഷേക്ക് ഷാജഹാനെ ഇന്നു തന്നെ സി ബി ഐക്കു വിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുകയും ഭൂമി തട്ടിയെടുത്തുമെന്നാണ് കേസ്. അറസ്റ്റിലായ ഷാജഹാനെ കോടതി പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പതിനാല് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും പത്ത് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. മാര്‍ച്ച് 10ന് ഷെയ്ഖ് ഷാജഹാനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

ഷെയ്ഖ് ഷാജഹാനെ സന്ദേശ്ഖാലി കേസില്‍ ഉള്‍പ്പെടുത്താന്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടതിന് മൂന്ന് ദിവസത്തിനു ശേഷമായിരുന്നു അറസ്റ്റ്. ഷാജഹാനും അദ്ദേഹത്തിന്റെ അടുത്ത സഹായികളും ഭൂമി തട്ടിയെടുക്കലിലും ലൈംഗികാതിക്രമത്തിലും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ പ്രക്ഷോഭത്തിലാണ്.

 

Latest