Connect with us

kmj

മലപ്പുറത്തിന്റെ സൗഹാർദാന്തരീക്ഷം തകർക്കാനുള്ള സംഘ പരിവാർ നീക്കത്തെ തോൽപ്പിക്കണം: കേരള മുസ്‌ലിം ജമാഅത്ത്

ദേശ സ്നേഹികൾക്കായി ചോക്കാടും പൂക്കോട്ടുരും സ്മാരകമുയരുന്നത് നാടിനഭിമാനമാണ്.

Published

|

Last Updated

മലപ്പുറം | വൈദേശികാധിപത്യത്തിൽ നിന്നുള്ള രാജ്യത്തിന്റെ മോചനത്തിനായി നടത്തിയ പോരാട്ടങ്ങളെയും സമര നായകരെയും തള്ളിപ്പറയുന്ന സംഘ പരിവാർ ശക്തികൾ ചരിത്രത്തെ അട്ടിമറിക്കുകയാണെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ജില്ലയുടെ പ്രധാന ഭാഗങ്ങളിൽ തലയുയർത്തി നിൽക്കുന്ന ടൗൺഹാളും വാഗൺ കൂട്ടക്കൊല സ്മാരകങ്ങളും ആലി മുസ്ലിയാരുടെയും പൂക്കാട്ടൂർ രക്തസാക്ഷികളുടെയും ധീരസ്മരണകളും വൈദേശിക ശക്തികളോട് ഏറ്റുമുട്ടിയ ധീര പാരമ്പര്യത്തിന്റെ ജ്വലിക്കുന്ന ഏടുകളായി കാലങ്ങളായുള്ളതാണ്.

ദേശ സ്നേഹികൾക്കായി ചോക്കാടും പൂക്കോട്ടുരും സ്മാരകമുയരുന്നത് നാടിനഭിമാനമാണ്. അത് സാക്ഷാത്കരിക്കാനും പിന്തുണയേകാനും മുഴുവൻ മനുഷ്യ സ്നേഹികളും രംഗത്തിറങ്ങണം. വിഭാഗീയതയും വിദ്വേഷവും സൃഷ്ടിച്ച് നാടിന്റെ സ്വാസ്ഥ്യം കെടുത്താനുള്ള വർഗീയ കക്ഷികളുടെ നീക്കത്തെ ശക്തമായി നേരിടാൻ നിയമപാലകർ ജാഗ്രത പാലിക്കണമെന്നും ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമിയും ജനറൽ സെക്രട്ടറി പി എം മുസ്തഫ കോഡൂരും ഫിനാൻസ് സെക്രട്ടറി എം എൻ കുഞ്ഞഹമ്മദ് ഹാജിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.