Connect with us

National

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് സാനിയ മിര്‍സ; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കും

2022 സീസണു ശേഷം പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കാനെടുത്ത തീരുമാനം പിന്‍വലിച്ചു. ഈ മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ മത്സരിക്കും.2022 സീസണു ശേഷം പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിച്ചാണ് വീണ്ടും മത്സരിക്കാനൊരുങ്ങുന്നത്. 2021 വിംബിള്‍ഡണില്‍ സാനിയയും ബൊപ്പണ്ണയും ഒരുമിച്ച് മത്സരിച്ചിരുന്നു.

വനിതാ ഡബിള്‍സിലും സാനിയ മത്സരിക്കും. കസാഖിസ്താന്‍ താരം അന്ന ഡാനിലിനയാണ് വനിതാ ഡബിള്‍സില്‍ സാനിയയുടെ പങ്കാളി. ഈ മാസം 16നാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുക.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടതോടെയാണ് സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചത്.