Connect with us

Kerala

ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്‍ തിരുവനന്തപുരം നഗരസഭാ കവാടങ്ങള്‍ക്കു മുകളില്‍

നഗരസഭാ കരാര്‍ തൊഴിലാളികളോ നഗരസഭാ അംഗീകൃത ശുചീകരണ തൊഴിലാളികളോ അല്ലാത്ത ഇവര്‍ കഴിഞ്ഞ 15 ലേറെ വര്‍ഷങ്ങളായി സ്വയം സന്നദ്ധ പ്രവര്‍ത്തകരായി ജൈവമാലിന്യശേഖരണം നടത്തുന്നവരാണ്

Published

|

Last Updated

തിരുവനന്തപുരം | ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്‍ തിരുവനന്തപുരം നഗരസഭാ കവാടങ്ങള്‍ക്കു മുകളില്‍ കയറി പ്രതിഷേധിക്കുന്നു. പെട്രോളുമായാണ് പ്രതിഷേധക്കാരുടെ ഭീഷണി. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി സമരം.

ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അധികൃതര്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും നേരത്തേ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നുമാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. നേരത്തെ നഗരസഭയ്ക്ക് മുമ്പിലുള്ള മരത്തിന് മുകളില്‍ കയറിയാണ് തൊഴിലാളികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

നഗരസഭാ കരാര്‍ തൊഴിലാളികളോ നഗരസഭാ അംഗീകൃത ശുചീകരണ തൊഴിലാളികളോ അല്ലാത്ത ഇവര്‍ കഴിഞ്ഞ 15 ലേറെ വര്‍ഷങ്ങളായി സ്വയം സന്നദ്ധ പ്രവര്‍ത്തകരായി ജൈവമാലിന്യശേഖരണം നടത്തുന്നവരാണ്. ഇവരെ മാറ്റി നിര്‍ത്തി ഹരിതകര്‍മ സേനയേയും മറ്റ് ഏജന്‍സികളേയും ജൈവമാലിന്യ ശുചീകരണ പ്രവൃത്തി ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

 

 

Latest