Connect with us

Kerala

തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി

വര്‍ഷങ്ങളായി ജൈവ മാലിന്യശേഖരണം നടത്തുന്നവരാണ് ഇവര്‍.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്‍. കയ്യില്‍ പെട്രോളുമായി രണ്ട് പേര്‍ മരത്തിന്റെ മുകളില്‍ കയറിയിരിക്കുകയാണ്.

വര്‍ഷങ്ങളായി ജൈവ മാലിന്യശേഖരണം നടത്തുന്നവരാണ് ഇവര്‍. കോര്‍പ്പറേഷന്‍ മുമ്പില്‍ 16 ദിവസമായി കുടില്‍ കെട്ടി സമരം നടത്തിവരികയായിരുന്നു ഇവര്‍. ഫയര്‍ഫോഴ്സും പോലീസും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

സ്വയം സന്നദ്ധ പ്രവര്‍ത്തകരായ ഇവരെ മാറ്റി നിര്‍ത്തി ഹരിത കര്‍മ്മ സേനയേയും മറ്റ് ഏജന്‍സികളേയും ജൈവ മാലിന്യ ശുചീകരണ പ്രവൃത്തി ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ഇത് തങ്ങളുടെ ഉപജീവനമാര്‍ഗം തകിടം മറിക്കുമെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. ജൈവമാലിന്യം ശേഖരിക്കുന്ന ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് വന്‍ തുക പിഴ ഈടാക്കുന്നതായും ആരോപണമുണ്ട്.

 

Latest