From the print
ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് ചുമതലയേൽക്കും
അടുത്ത വർഷം മെയ് 13 വരെയാണ് സഞ്ജീവ് ഖന്നയുടെ കാലാവധി
ന്യൂഡൽഹി | ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് ചുമതലയേൽക്കും. രാവിലെ പത്തിന് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്നലെ വിരമിച്ചിരുന്നു. അടുത്ത വർഷം മെയ് 13 വരെയാണ് സഞ്ജീവ് ഖന്നയുടെ കാലാവധി.
ഇ വി എം, 370ാം വകുപ്പ് റദ്ദാക്കൽ, ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരും, ഇലക്ടൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധം, ഡൽഹി മദ്യനയ കേസിൽ എ എ പി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവർക്ക് ജാമ്യം അനുവദിക്കൽ തുടങ്ങിയ വിധി പറഞ്ഞ ബഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ദേവ്‌രാജ് ഖന്നയുടെ മകനാണ്.
---- facebook comment plugin here -----