Kerala
സഞ്ജിത്ത് വധം; ആയുധങ്ങള്‍ തയാറാക്കി നല്‍കിയയാള്‍ പിടിയില്‍

പാലക്കാട് | സഞ്ജിത്ത് വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ആയുധങ്ങള്‍ തയാറാക്കി നല്‍കിയ കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാന്‍ ആണ് പിടിയിലായത്. മറ്റു പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
ഇന്നലെ അറസ്റ്റിലായ പ്രതി നസീറിന്റെ സുഹൃത്താണ് ഷാജഹാന്‍. കൃത്യം നടത്താന്‍ പ്രതികള്‍ക്ക് വാഹനം എത്തിച്ചു നല്‍കിയത് എസ് ഡി പി ഐ മുതലമട പഞ്ചായത്ത് സെക്രട്ടറിയായ നസീറാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കാറിന്റെ വ്യാജ നമ്പര്‍ പ്ലെയിറ്റൊരുക്കിയതും നസീറാണ്.
---- facebook comment plugin here -----