Ongoing News
സഞ്ജു ബെയില്‍സ് ഇളക്കിയിട്ടില്ല; ഗോ ടു യുവര്‍ ക്ലാസസ് എന്ന് ഐ പി എല്‍ അധികൃതര്‍
സഞ്ജുവിന്റെ ഗ്ലൗസും ബെയില്‍സും തമ്മില്‍ കൃത്യമായ അകലമുണ്ടായിരുന്നു എന്ന് വീഡിയോയില്‍ വ്യക്തമാണ്
മുംബൈ | ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ ഒരു വിവാദത്തിന് വിരാമമിട്ട് ഐ പി എല്‍ അധികൃതര്‍. രണ്ട് വിവാദമാണ് മത്സരത്തില്‍ ഉയര്‍ന്നത്.
മത്സരത്തിലെ രണ്ടാം ഓവറിലെ അവസാന പന്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ പുറത്തായതാണ് ഒന്നാമത്തെത്. ഇത് വന്‍ വിവാദമായിരുന്നു.
രാജസ്ഥാന്‍ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ ഗ്ലൗസ് തട്ടിയാണ് രോഹിത് ശര്‍മയുടെ ബെയില്‍സ് ഇളകിയത് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സത്യമെന്ന് തോന്നിക്കുന്ന വീഡിയോ ദൃശ്യങ്ങളുമായി വലിയ ഫാന്‍ ഫൈറ്റാണ് നടന്നത്. ഇതിനിടെയാണ് കൂടുതല്‍ കൃത്യത വ്യക്തമാക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ഐ പി എല്‍ സംഘാടകര്‍ തന്നെ രംഗത്ത് വന്നത്.
The dismissal that had the world talking!
IPL’s 1️⃣0️⃣0️⃣0️⃣th match had no shortage of drama 👌🏻👌🏻#IPL1000 | #TATAIPL | #MIvRR | @mipaltan | @rajasthanroyals | @ImRo45 | @IamSanjuSamson pic.twitter.com/qGOUNSiV6H
— IndianPremierLeague (@IPL) May 1, 2023
സഞ്ജുവിന്റെ ഗ്ലൗസും ബെയില്‍സും തമ്മില്‍ കൃത്യമായ അകലമുണ്ടായിരുന്നു എന്ന് വീഡിയോയില്‍ വ്യക്തമാണ്. ഇതോടെ ഒരു വിവാദത്തിന് വിരാമമായി.
എന്നാല്‍, രാജസ്ഥാന്‍ റോയല്‍സ് ടോപ് സ്‌കോറര്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തായ ബോള്‍ നോബോള്‍ ആയിരുന്നു എന്നതിനെ ചുറ്റിപ്പറ്റിയുള്ള വിവാദം സോഷ്യല്‍ മീഡിയയില്‍ കത്തുകയാണ്. അര്‍ഷദ് ഖാന്‍ എറിഞ്ഞ അവസാന ഓവറിലെ മൂന്നാം ബോളിലാണ് യശസ്വി പുറത്താകുന്നത്.
https://www.iplt20.com/video/49256/m42-mi-vs-rr–yashasvi-jaiswal-wicket?tagNames=2023
എന്നാല്‍, നിലത്തുകൂത്താതെ വന്ന ബോള്‍ സ്റ്റംബിനുമുകളില്‍ ആണെന്ന സംശയം ഉയരുകയും റിവ്യൂ നോക്കുകയും ചെയ്തു. ഇതില്‍ സംശയം ശരിയാണെന്ന് വ്യക്തമായെങ്കിലും അംബയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഇതിനെതിരെയാണ് രാജസ്ഥാന്‍ പ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ഉറിഞ്ഞു തുള്ളുന്നത്.
ഐ പി എൽചരിത്രത്തിലെ ആയിരാമത്തെ മത്സരത്തിലാണ് വിവാദങ്ങളുയർന്നത്. ഇതിൽ മുംബൈ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.