Connect with us

Ongoing News

സഞ്ജു ടി20 സ്‌ക്വാഡില്‍; ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ഏകദിനത്തില്‍ രോഹിത് ശര്‍മയാണ് നായകന്‍. ടി20യില്‍ സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദിനത്തില്‍ രോഹിത് ശര്‍മയാണ് നായകന്‍. ടി20യില്‍ സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും.

ശുഭ്മാന്‍ ഗില്ലാണ് രണ്ട് ഫോര്‍മാറ്റിലും വൈസ് ക്യാപ്റ്റന്‍. വിരാട് കോലി ഏകദിന ടീമിലുണ്ട്. റിയാന്‍ പരാഗിനെ ടി20, ഏകദിന സ്‌ക്വാഡുകളില്‍ ഉള്‍പ്പെടുത്തി.

ശ്രേയസ് അയ്യരെ ഏകദിനത്തിലേക്ക് തിരിച്ചുവിളിച്ചു. ഇന്ത്യ ഏറ്റവുമവസാനം കളിച്ച ഏകദിനത്തില്‍ ശതകം നേടിയിട്ടും പുതിയ ഏകദിന സ്‌ക്വാഡില്‍ സഞ്ജുവിനെ തഴഞ്ഞു. റിയാന്‍ പരാഗ്, ശിവം ദുബെ എന്നിവരെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21ന് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഏകദിനത്തിലായിരുന്നു സഞ്ജു ശതകം നേടിയത് (114 പന്തില്‍ 108). ഈ മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവായിരുന്നു.

Latest