Connect with us

Ongoing News

സഞ്ജു 'ഫിറ്റ്'; നായക സ്ഥാനത്ത് തിരിച്ചെത്തും

ബെംഗളൂരുവിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സിന്റെ പരിശോധനയില്‍ വിജയിച്ചു.

Published

|

Last Updated

മുംബൈ | രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പറാകാന്‍ സഞ്ജു സാംസണിന് ബി സി സി ഐ അനുമതി. ബെംഗളൂരുവിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സിന്റെ പരിശോധനയില്‍ വിജയിച്ചതോടെയാണിത്.

ഇതോടെ സഞ്ജുവിന് നായക സ്ഥാനത്തേക്ക് മടങ്ങിയെത്താം.

പരുക്കിനെ തുടര്‍ന്ന് സഞ്ജുവിനു പകരം റിയാന്‍ പരാഗാണ് ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിനെ നയിച്ചത്.