Connect with us

National

ഏകദിന കരിയറിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കി സഞ്ജു സാംസണ്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരം എന്ന നേട്ടവും ഇനി സഞ്ജുവിന് സ്വന്തം.

Published

|

Last Updated

പാള്‍ | ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കുവേണ്ടി സെഞ്ചുറി കരസ്ഥമാക്കി മലയാളി താരം സഞ്ജു സാംസണ്‍. അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന്റെ ആദ്യ ഏകദിന സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയിലെ പേള്‍ ബോളണ്ട് പാര്‍ക്ക് സ്റ്റേഡിയതത്തില്‍ പിറന്നത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരം എന്ന നേട്ടവും ഇനി സഞ്ജുവിന് സ്വന്തം.

രണ്ട് സിക്‌സും ആറ് ബൗണ്ടറിയും ഉള്‍പെട്ട ഇന്നിംഗ്‌സില്‍ 110 പന്തുകളുല്‍ നിന്നാണ് താരം സെഞ്ചറി പൂര്‍ത്തീകരിച്ചത്.  114 പന്ത് നേരിട്ട സഞ്ജു 108 റൺസെടുത്ത് പുറത്തായി. വില്യംസിന്റെ പന്തിൽ ആർ ആർ ഹെൻഡ്രിക്സ് പിടിച്ചാണ് സഞ്ജു പുറത്തായത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരായി ഇറങ്ങിയ താരങ്ങള്‍ ആദ്യം മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും രജത് പാട്ടീദാറും സായി സുദര്‍ശും വേഗം പുറത്തായി. ക്യാപ്റ്റന്‍ കെഎല്‍ രാഹുവും സഞ്ജുവും ചേര്‍ന്നാണ് പിന്നീട് ഇന്ത്യയെ കളിയിലേക്ക് തിരികെ എത്തിച്ചത്.

ആദ്യം ബാറ്റുചെയ്ത് ഇന്ത്യ നേടിയത് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ്.  ഇന്ന് ജയിക്കുന്നവര്‍ പരമ്പരാ ജേതാക്കളായി മാറും.

 

 

 

---- facebook comment plugin here -----

Latest