sankaranarayanan
ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന് പൈങ്കുളത്ത്
ഉച്ചക്ക് രണ്ട് മണിവരെ വീട്ടിലും ഒരു മണിക്കൂര്‍ ഡി സി സി ഓഫീസിലും പൊതുദര്‍ശനം
പാലക്കാട് | ഇന്നലെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കര നാരായണന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് ഷൊര്‍ണൂരിനടുത്തെ പൈങ്കുളത്ത് നടക്കും. ശങ്കരനാരായണന്റെ അമ്മയുടെ വീടുള്ള സ്ഥലമാണ് പൈങ്കുളം.
ഉച്ചക്ക് രണ്ട് മണിവരെപാലക്കാട് ശേഖരിപുരത്തെ ശങ്കരനാരായണന്റെ വട്ടില്‍ തന്നനെയാണ് മതൃദേഹം പൊതുദര്‍ശനത്തിന് വെക്കുകയ. തുടര്‍ന്ന് ഒരു മണിക്കൂര്‍ പാലക്കാട് ഡി സി സിയിലും പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്നാകും പൈങ്കുളത്തേക്ക് കൊണ്ടുപോകുക.
കഴിഞ്ഞ ദിവസം രാത്രി 8.50 നാണ് ശങ്കരനാരായണന്റെ വിയോഗം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി വീട്ടില്‍ ചികിത്സയിലായിരുന്നു. കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്നു കെ ശങ്കര നാരായണന്‍. നാഗാലാന്റ്, അരുണാചല്‍, അസം, ജാര്‍ഖണ്ഡ് ,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. ഏഴ് പതിറ്റാണ്ട നീണ്ട രാഷ്ട്രീയ ജീവിതമാണ് അദ്ദേഹത്തിന്റേത്.