Kerala
ശബരിമല തീര്‍ഥാടകരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ആന്ധ്രാ സ്വദേശിയെ സന്നിധാനം പോലീസ് പിടികൂടി
ഫോണുകള്‍ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു
പത്തനംതിട്ട | ശബരിമല ദര്‍ശനത്തിനെത്തിയ എറണാകുളം സ്വദേശികളുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ആന്ധ്രാ സ്വദേശിയെ സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പഭക്തര്‍ വിരിവച്ചിരുന്ന മാളികപ്പുറം അന്നദാനം മണ്ഡപത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ഫോണുകള്‍ മോഷ്ടിക്കപ്പെട്ടത്.
ആന്ധ്രാപ്രദേശ് വിജയനഗര്‍ സ്വദേശി കണിപ്പള്ളി രാംബാബുവിന്റെ മകന്‍ കണിപ്പള്ളി ശിവ(21) യാണ് പിടിയിലായത്. സന്നിധാനം പോലീസ് ഇയാളെ ഉടനടി കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ മോഷ്ടാവ് കുറ്റം സമ്മതിച്ചു. ഫോണുകള്‍ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
---- facebook comment plugin here -----