Pathanamthitta
സന്നിധാനത്ത് പോലീസ് ഉദ്യോഗസ്ഥന് പന്നിയുടെ ആക്രമണത്തില്‍ പരുക്ക്
മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം പുറത്തേക്ക് വരുമ്പോഴായിരുന്നു ആക്രമണം
ശബരിമല | സന്നിധാനത്ത് പോലീസ് ഉദ്യോഗസ്ഥന് പന്നിയുടെ ആക്രമണത്തില്‍ പരുക്ക്. കണ്ണൂര്‍ റൂറല്‍ ഡി എച്ച് ക്യൂവിലെ എസ് സി പി ഓ സത്യന്‍(52)ആണ് പരുക്കേറ്റത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെ സന്നിധാനം പോലീസ് ബാരക്കിന് സമീപം വച്ച് പിന്നില്‍ നിന്നും പന്നിയുടെ കുത്തേല്‍ക്കുകയായിരുന്നു. മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം പുറത്തേക്ക് വരുമ്പോഴായിരുന്നു ആക്രമണം.
മുതുകിന് കുത്തേറ്റു തെറിച്ചുവീണ സത്യന്റെ തലയ്ക്ക് മുറിവേറ്റു. ഉടനടി സന്നിധാനം ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ നാല് തുന്നലിട്ടു. തുടയില്‍ ചതവുണ്ട്, ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
---- facebook comment plugin here -----