Connect with us

GRAND MUFTI

ശാന്തപുരം ബാഖവി സുന്നി പ്രസ്ഥാനത്തിന് ദേശീയ തലത്തില്‍ ജീവന്‍ നല്‍കിയ പ്രബോധകന്‍: കാന്തപുരം

ശാന്തപുരത്തിന്റെ കുടുംബ സഹായ നിധിയിലേക്ക് അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറം (അലിഫ് ) നല്‍കിയ ആദ്യഘട്ട ഫണ്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

Published

|

Last Updated

കോഴിക്കോട് | സുന്നി പ്രസ്ഥാനത്തിന് ദേശീയ തലത്തില്‍ ജീവന്‍ നല്‍കിയ ത്യാഗിയായ പ്രബോധകനായിരുന്നു മര്‍ഹൂം ശാന്തപുരം ശാഹുല്‍ ഹമീദ് ബാഖവിയെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

ശാന്തപുരത്തിന്റെ കുടുംബ സഹായ നിധിയിലേക്ക് അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറം (അലിഫ് ) നല്‍കിയ ആദ്യഘട്ട ഫണ്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ട് മുമ്പ് കേരളത്തില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സംഘടിത രൂപത്തിലുള്ള അഹ്‌ലുസ്സുന്നയുടെ പ്രവര്‍ത്തനവും നമ്മുടെ മദ്‌റസാ പ്രസ്ഥാനത്തിന്റെ സന്ദേശവുമായി ഉത്തരേന്ത്യയുള്‍പ്പെടെ കേരളേതര സംസ്ഥാനങ്ങളിലേക്ക് ആദ്യമായി കടന്ന് ചെന്നതും ദേശീയ തലത്തില്‍ വേരോട്ടമുണ്ടാക്കിയതും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായിരുന്നു.

പ്രബോധന ദൗത്യങ്ങള്‍ക്കിടെ കുടുംബപരമായ വലിയ ബാധ്യതകള്‍ ബാക്കിയാക്കി യാത്രയായ അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പ്രാസ്ഥാനിക നേതൃത്വം രൂപം നല്‍കിയ കുടുംബ സഹായനിധി വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം. കാന്തപുരം പറഞ്ഞു.

സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പ്രൊഫ: എ കെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുള്ള, സയ്യിദ് ത്വാഹ തങ്ങള്‍ കുറ്റിയാടി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, അബൂബക്കര്‍ ശര്‍ വാനി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, വി എം കോയ മാസ്റ്റര്‍ കിണാശ്ശേരി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, വി പി എം ഫൈസി വില്ല്യാപള്ളി, തറയിട്ടാല്‍ ഹസന്‍ സഖാഫി, അബൂ ഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളും, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മജീദ് കക്കാട്, ഇ യഅഖൂബ് ഫൈസി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അലിഫ് ജനറല്‍ സെക്രട്ടറി ഡോ. അമീന്‍ മുഹമ്മദ് സഖാഫി പന്തീരാങ്കാവ് ഫണ്ട് കൈമാറി.

---- facebook comment plugin here -----

Latest