Connect with us

santhosh tro[hy

സന്തോഷ് ട്രോഫി ഫിക്സ്ചറായി; ഉദ്ഘാടന മത്സരം ഏപ്രിൽ 16ന്

കേരളത്തിൻ്റെ എല്ലാ മത്സരങ്ങളും രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ്

Published

|

Last Updated

മലപ്പുറം | സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിന്റെ ഉദ്ഘാടന മത്സരം ഏപ്രിൽ 16ന് കോട്ടപ്പടി സ്റ്റേഡിയത്തിൽ. രാവിലെ 9.20ന് പശ്ചിമ ബംഗാളും പഞ്ചാബും ഏറ്റുമുട്ടും. ഫിക്‌സ്ചര്‍ പുറത്തിറക്കിയതോടെയാണിത്.

കേരളത്തിന്റെ ആദ്യ മത്സരം ഏപ്രില്‍ 16നാണ്. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാജസ്ഥാനെയാണ് കേരളം എതിരിടുക. ഏപ്രില്‍ 18ന് പശ്ചിമ ബംഗാളിനെതിരേയാണ് കേരളത്തിന്റെ രണ്ടാം മത്സരം. ഏപ്രില്‍ 20-ന് മേഘാലയയും ഏപ്രില്‍ 22-ന് പഞ്ചാബുമാണ് എതിരാളികള്‍. കേരളത്തിൻ്റെ എല്ലാ മത്സരങ്ങളും രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ്. ഏപ്രില്‍ 28, 29 തീയതികളിലാണ് സെമി ഫൈനലുകള്‍. മെയ് രണ്ടിനാണ് ഫൈനല്‍. സെമിയും ഫൈനലും പയ്യനാട് സ്റ്റേഡിയത്തിലാണ്.

Latest