Connect with us

Life Mission

സന്തോഷ് ഈപ്പനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇ ഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ഇന്നലെ അറസ്റ്റ് ചെയ്തത്

Published

|

Last Updated

കൊച്ചി | അറസ്റ്റിലായ യൂണിടാക് എം ഡി സന്തോഷ് ഈപ്പനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ലൈഫ് മിഷന്‍ കോഴക്കേസിലെ കള്ളപ്പണ ഇടപാടില്‍ ഇ ഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ഇന്നലെ അറസ്റ്റ് ചെയ്തത്.

ലൈഫ് മിഷനിലെ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണ കരാര്‍ ലഭിക്കാന്‍ നാലര കോടി കമ്മീഷന്‍ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഈ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. സി ബി ഐ രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന്‍ അഴിമതി കേസിലും സന്തോഷ് അറസ്റ്റിലായിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ യു എ ഇ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇ ഡി ആരോപണം. കേസില്‍ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്‍.

Latest