Kerala
ഹജ്ജ് കമ്മിറ്റി ചെയര്‍മാന് സഖാഫി ശൂറ ഉപഹാരം നല്‍കി
മര്‍കസ് സാരഥി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തിലായിരുന്നു ഉപഹാര സമര്‍പ്പണം
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ സഖാഫി ശൂറ ഉപഹാരം നല്‍കി ആദരിക്കുന്നു.
കാരന്തൂര്‍ | 2024-27 വര്‍ഷത്തെ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ജാമിഅ മര്‍കസ് പ്രൊ-ചാന്‍സിലര്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ സഖാഫി ശൂറ ആദരിച്ചു. മര്‍കസ് പൂര്‍വ വിദ്യാര്‍ഥിയും സഖാഫി ശൂറ അഡൈ്വസറി ബോര്‍ഡ് അംഗം കൂടിയായ ചുള്ളിക്കോട് ഉസ്താദിന്റെ നേട്ടം സഖാഫി കമ്യൂണിറ്റിക്കാകെ അഭിമാനമാണ് എന്ന നിലയിലാണ് ശൂറ പ്രത്യേകം ഉപഹാരം നല്‍കി ആദരിച്ചത്.
മര്‍കസ് സാരഥി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തില്‍ നടന്ന ഉപഹാര സമര്‍പ്പണത്തില്‍ വി പി എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, ശൂറ ഭാരവാഹികളായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി പി ഉബൈദുല്ല സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ സംബന്ധിച്ചു.